മെക്‌സിക്കോ സിറ്റി: വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8-9 ശതമാനമെന്ന നിലയില്‍ നിലനിര്‍ത്തുന്ന രീതിയില്‍ ഇന്ത്യയിലെ സാമ്പത്തികരംഗത്ത് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു. സാമ്പത്തിക കമ്മി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് സബ്‌സിഡികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. മെക്‌സിക്കോയിലെ ലോസ് കാബോസില്‍ ദ്വിദിന ജി-20 ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2011-12 ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 5.8 ശതമാനമായിരുന്നു സാമ്പത്തിക കമ്മി. ലക്ഷ്യമിട്ട 4.6 ശതമാനമാനത്തിലും ഉയര്‍ന്ന കമ്മിയാണ് രേഖപ്പെടുത്തിയത്. നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക കമ്മി ജിഡിപിയുടെ 5.1 ശതമാനമാക്കാനാണ് ശ്രമിക്കുന്നത്. ഉയര്‍ന്ന സബ്‌സിഡിയും കുറഞ്ഞ നികുതിവരുമാനവുമാണ് ഈ ലക്ഷ്യം നേടുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
Discussion about this post