കൊച്ചി: കാസര്‍കോട് ഹംസ വധക്കേസില്‍ രണ്ടാം പ്രതി കെ.എം. അബ്ദുള്ള കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി പ്രഖ്യാപിച്ചു. ശിക്ഷ നാളെ വിധിയ്ക്കും.കള്ളക്കടത്തുകാരെക്കുറിച്ചുള്ള വിവരം കൈമാറിയ ഹംസയ്ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കിയിരിന്നു. ഇക്കാര്യമറിഞ്ഞ പ്രതികള്‍ ഹംസയെ മംഗലാപുരം മുതല്‍ കാസര്‍കോട് വരെ പിന്തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.
1989 മാര്‍ച്ച് 29നാണ് കാസര്‍കോട് സ്വദേശിയായ ഹംസയെ കള്ളക്കടത്ത് സംഘം വെടിവെച്ച് കൊന്നത്. കള്ളക്കടത്തുകാര്‍ക്കിടയിലെ കുടിപ്പകയാണ് കൊലയ്ക്കിടയാക്കിയത്.
Discussion about this post