ബെയ്ജിങ്: മണിക്കൂറുകളായി തുടരുന്ന കനത്ത മഴയേത്തുടര്‍ന്ന് ചൈനയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 16 പേര്‍ മരിച്ചു. പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. 26,000 പേരെ ദുരിതബാധിത മേഖലകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. 80 ലക്ഷത്തോളം പേരെ കനത്ത മഴയും വെള്ളപ്പൊക്കവും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴയിലും വെള്ളപ്പൊക്കത്തിലും ആയിരത്തോളം വീടുകള്‍ നശിക്കുകയും 17,000 ഹെക്ടറോളം വരുന്ന കൃഷിഭൂമി മുങ്ങുകയും ചെയ്തു. പലസ്ഥലങ്ങളിലും റോഡ് ഗതാഗതവും വാര്‍ത്താ വിതരണ സംവിധാനങ്ങളും താറുമാറായി. വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പ്രധാന ജലസംഭരണികളിലെല്ലാം ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post