തിരുവനന്തപുരം: ഗുരു ഗോപിനാഥ് നാട്യപുരസ്‌കാരം നര്‍ത്തകനായ ഗുരു ഗോപാലകൃഷ്ണന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചു. ഗുരു ഗോപിനാഥിന്റെ പ്രഥമ ശിഷ്യന്മാരിലൊരാളാണ് ഗോപാലകൃഷ്ണന്‍. 25,000 രൂപയും ഫലകവും ശില്പവുമാണ് സമ്മാനിച്ചത്. ഗുരുവിന്റെ പേരിലുള്ള ദേശീയ നൃത്തമ്യൂസിയം ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.സി.ജോസഫ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. നടനഗ്രാമം വൈസ് ചെയര്‍മാന്‍ ഡി.സുദര്‍ശനന്‍, ഭാരവാഹികളായ വെള്ളൈക്കടവ് വേണുകുമാര്‍, മോഹനന്‍ തമ്പി, കാവല്ലൂര്‍ മധു, രാജന്‍ കുരിക്കള്‍, ഭവാനി ചെല്ലപ്പന്‍, ടി.ശശിമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post