തിരുവനന്തപുരം: ഐ.എ.എസ് തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തി. പത്ത് ഐ.എ.എസ് ഓഫീസര്‍മാര്‍ക്കാണ് സ്ഥാനചലനം. സുമന്‍ ബില്ലയെ ടൂറിസം സെക്രട്ടറിയായും രൂപേഷ്‌കുമാര്‍ സിന്‍ഹയെ ധനകാര്യവകുപ്പില്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയായും സൗരവ് ജയിനെ നികുതി വകുപ്പില്‍ ജോയിന്റ് കമ്മീഷണറായും നിയമിച്ചു. ടി.കെ മനോജ് കുമാറാണ് പുതിയ തദ്ദേശ വകുപ്പ് സെക്രട്ടറി. എന്‍ പ്രശാന്തിനായിരിക്കും എക്‌സൈസ് കമ്മീഷണറുടെ ചുമതലയും കെ.ആര്‍ ജ്യോതിലാലിന് പാര്‍ലമെന്ററികാര്യത്തിന്റെ അധികചുമതലയും നല്‍കി. ജെയിംസ് വര്‍ഗീസ്ഫിഷറീസ്, തുറമുഖം, പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. രവീന്ദ്രകുമാര്‍ അഗര്‍വാളിനെ ടാക്‌സസ് കമ്മീഷണറായും നിയമിച്ചു.
Discussion about this post