തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ഗാന്ധിദര്‍ശന്‍ പഠന പരിപാടി ഇക്കൊല്ലവും ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കേരള ഗാന്ധി സ്മാരക നിധിയുടെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് പഠനപരിപാടി ആരംഭിക്കുക. ഇതിനായി അഖിലേന്ത്യാ ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍ രക്ഷാധികാരിയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ ചെയര്‍മാനും ഡോ. എന്‍. രാധാകൃഷ്ണന്‍ വര്‍ക്കിങ് ചെയര്‍മാനും പ്രൊഫ.വി. രാമദസ്, ഡോ. ജേക്കബ് പുളിക്കന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും മുരുക്കുംപുഴ സി. രാജേന്ദ്രന്‍ ജനറല്‍ കണ്‍വീനറും വി. സുകുമാരന്‍ ജോയിന്റ് കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി ജൂലായില്‍ സംഘടിപ്പിക്കും.
Discussion about this post