മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെയുണ്ടായ ഒത്തുകളി വിവാദത്തില്‍പ്പെട്ട അഞ്ചു താരങ്ങളെ ബി.സി.സി.ഐ വിലക്കി. അഭിനവ് ബാലി, ടി.പി. സുധീന്ദ്ര (ഇരുവരും ഡെക്കാണ്‍ ചാര്‍ജേഴ്‌സ്), മൊനീഷ് മിശ്ര (പുണെ വാറിയേഴ്‌സ്), അമിത് യാദവ്, ശലഭ് ശ്രീവാസ്തവ (ഇരുവരും കിങ്‌സ് ഇലവന്‍ പഞ്ചാബ്) എന്നീ താരങ്ങള്‍ക്കാണ് വിലക്ക്.
ടി.പി. സുധീന്ദ്രയ്ക്ക് ആജീവനാന്ത വിലക്കും ശലഭ് ശ്രീവാസ്തവയ്ക്ക് അഞ്ചു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയപ്പോള്‍ മറ്റു മൂന്നു പേരെ ഒരു വര്‍ഷത്തേക്കാണ് വിലക്കിയത്.
Discussion about this post