കോട്ടയം: കുറിച്ചി ഹോമിയോ മെഡിക്കല്‍ കോളജ് സ്ഥാപകനും ആതുരസേവാസംഘത്തിന്റെയും വിദ്യാധിരാജ വിദ്യാശ്രമം ട്രസ്റ്റിന്റെയും സ്ഥാപക പ്രസിഡന്റുമായിരുന്ന ആതുരദാസ് സ്വാമിയുടെ സമാധിയുടെ ഒന്നാം വാര്‍ഷികാചരണവും 99-ാം ജയന്തിദിനാഘോഷവും ഇന്നു മുതല്‍ അഞ്ചുവരെ കുറിച്ചി ആതുരാശ്രമത്തില്‍ നടക്കും.
ഇന്നു രാവിലെ 11ന് നടന്ന അനുസ്മരണ സമ്മേളനം പി.ജെ. കുര്യന്‍ എംപി ഉദ്ഘാടനം ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വാമി ആതുരദാസ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. സി.എഫ്. തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഡോ. രവി എം. നായര്‍ അനുസ്മരണപ്രഭാഷണം നടത്തി. 12.30നു പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നു. മൂന്നിനു നടക്കുന്ന സമാധി ദിനാചരണം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ് സേവേറിയോസ് കുറിയാക്കോസ് മുഖ്യപ്രഭാഷണം നടത്തി. റ്റി.എന്‍. ഉപേന്ദ്രനാഥകുറുപ്പ് അധ്യക്ഷത വഹിച്ചു. അഞ്ചിനു നടക്കുന്ന ജയന്തി സമ്മേളനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. എം.പി. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിക്കും. മുഹമ്മദ് അമീന്‍ അല്‍ഹസാനി അനുസ്മരണ പ്രഭാഷണവും കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണവും നടത്തും.
Discussion about this post