കോട്ടയം: മാനസികവും ശാരീരികവുമായ ചൈതന്യം സ്വരൂപിച്ചെടുത്ത് കെട്ടുറപ്പുള്ള സാമൂഹിക ജീവിതം നയിക്കുന്നതിനായി ഇന്നു നിലവിലുള്ള സമാന്തരചികിത്സാ സമ്പ്രദായത്തെക്കുറിച്ച് ഡോ.പി.ബി.ജനേഷ് രചിച്ച ‘സമാന്തരചികിത്സ ഒരാമുഖം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. തിരക്കിലും സാധാരണക്കാര്‍ക്ക് സുഗ്രഹമായ തരത്തില്‍ ലളിതമായാണ് സമാന്തരചികിത്സളെപ്പറ്റിയുള്ള ഈ കൃതി എഴുതിയിട്ടുള്ളത്. ജൂണ്‍ 3ന് കോട്ടയത്തുനടന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എം.മാണി പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.
പ്രാണിക് ഹീലിംഗ്, റെയ്കി, അക്യുപ്രഷര്‍, ഹിപ്‌നോട്ടിസം, റിഫഌ്‌സോളജി, ഓറിക്കുലര്‍ തെറാപ്പി, ഷിയാട്‌സു, പ്രാണായാമം, ധ്യാനം തുടങ്ങി വിവിധമേഖലകളെക്കുറിച്ച് ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ലെന്‍സ് ബുക്‌സാണ് ഈ ഗ്രന്ഥം പുറത്തിറക്കിയിട്ടുള്ളത്.
Discussion about this post