തിരുവനന്തപുരം: കേരളത്തിലെ കോളജുകളില്‍ രാഷ്ട്രീയം നിരോധിക്കാന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ രാഷ്ട്രീയത്തിന് നിയമപരിരക്ഷ നല്‍കും. ഇതിനായി നിയമനിര്‍മ്മാണം നടത്തും. എന്നാല്‍ കോളജുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ ഓഫീസുകള്‍ തുറക്കാന്‍ അനുവദിക്കില്ല.
സി.എം.എസ് കേളജില്‍ ഹൈക്കോടതി വിധി അനുസരിച്ച് നടപടികള്‍ എടുത്തിട്ടുണ്ട്. കോളജില്‍ നടന്ന അക്രമത്തെ സര്‍ക്കാര്‍ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post