തിരുവനന്തപുരം: പി.സി. ജോര്‍ജിനെതിരെ വി.എസ്. സുനില്‍കുമാര്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് ഇന്നലെ അവതരിപ്പിച്ച അടിയന്തരപ്രമേയം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന പി.സി. ജോര്‍ജിന്റെ പരാമര്‍ശമാണ് അവകാശലംഘനത്തിനു നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ച ഘടകം.
സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ പരാമര്‍ശം പ്രതിപക്ഷത്തെ അവഹേളിക്കുന്നതാണെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിനെതിരായി തോട്ടമുടമകള്‍ക്കുവേണ്ടി പി.സി. ജോര്‍ജ് ഇടപെട്ടുവെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കം നടത്തിയത്. പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവക്കുന്ന രീതിയിലായിരുന്നു സഭയില്‍ മന്ത്രിയുടെ മറുപടി. തുടര്‍ന്ന് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശവുമായി ജോര്‍ജ് പുറത്ത് പത്രസമ്മേളനവും നടത്തിയിരുന്നു.
Discussion about this post