ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബര്‍ഗിലെ ‘പുകവലിക്കാരന്‍ ചിമ്പാന്‍സി’ ചത്തു. മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ നല്‍കുന്ന സിഗരറ്റുകളാണ് ചാര്‍ളി എന്ന ചിമ്പാന്‍സി വലിച്ചിരുന്നത്.
സിഗരറ്റുമായിരിക്കുന്ന ചാര്‍ളിയുടെ ചിത്രങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെ സിഗരറ്റ് നല്‍കുന്നതിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗശാല അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. പുകവലി ചാര്‍ളിയുടെ ആരോഗ്യത്തെ ഒട്ടും ബാധിച്ചിട്ടില്ല. കാടുകളില്‍ ഏകദേശം 15 വയസുവരെ മാത്രമാണ് സാധാരണ ചിമ്പാന്‍സികള്‍ ജീവിക്കുന്നത്. 40 വയസ്സിനു മുകളില്‍ ജീവിക്കുന്നവര്‍ ഏഴുശതമാനം മാത്രമാണ്. എന്നാല്‍ പുകവലിക്കാരന്‍ ചാര്‍ളി 52-ാം വയസ്സിലാണ് മരിച്ചത്. പ്രായാധിക്യമാണ് മരണകാരണമെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.
Discussion about this post