മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തില്‍. സെന്‍സെക്‌സ് 18.83 പോയന്റ് നഷ്ടത്തോടെ 20524.25 പോയന്റിലും നിഫ്റ്റി 4.15 പോയന്റ് നഷ്ടത്തോടെ 6182.30 പോയന്റിലുമാണ് രാവിലെ 10.360ന് വ്യാപാരം തുടരുന്നത്.
20,544.30 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 20,581.29ലേക്കും 6,186.85ല്‍ തുടങ്ങിയ നിഫ്റ്റി 6,197.80ലേക്കും ഉയര്‍ന്നു.
മുന്‍നിര ഓഹരികളില്‍ സുസ്ലോണ്‍ എനര്‍ജി, സെയില്‍, റാന്‍ബാക്‌സി ലാബ്‌സ്, ഭാരതി എയര്‍ടെല്‍, ഡോ റെഡ്ഡീസ് ലാബ്‌സ്, ഒ.എന്‍.ജി.സി, ഹിന്‍ഡാല്‍ക്കൊ, ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി, ടാറ്റാ മോട്ടോഴ്‌സ്, കെയിന്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം, അംബുജ സിമന്റ്‌സ്, എച്ച്.ഡി.എഫ്.സി, ഇന്‍ഫോസിസ്, വിപ്രോ, എല്‍ആന്‍ഡ്ടി, ജയപ്രകാശ് അസോസിയേറ്റ്‌സ് എന്നിവ നഷ്ടം രേഖപ്പെടുത്തി.
Discussion about this post