വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വീണ്ടും ബഹിരാകാശ ത്തേക്ക് തിരിച്ചു. കസാഖിസ്താനിലുള്ള ബൈകൊനൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഞായറാഴ്ച രാവിലെ ഇന്ത്യന്‍ സമയം 8.10നാണ് സുനിതയെയും വഹിച്ച് സോയൂസ് 31 പേടകം കുതിച്ചുയര്‍ന്നത്. രണ്ടു ദിവസത്തെ യാത്രയ്ക്കുശേഷം ചൊവ്വാഴ്ച പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തിരിച്ചെത്തും. റഷ്യക്കാരനായ യൂറി മലെന്‍ചെങ്കോ, ജപ്പാനില്‍ നിന്നുള്ള അകിഹികോ ഹോഷിദെ എന്നിവരാണ് സുനിതയുടെ സഹയാത്രികര്‍.
അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയ്ക്കു വേണ്ടിയാണ് അമേരിക്കന്‍ പൗരത്വമുള്ള സുനിത യാത്രതിരിച്ചത്. അമേരിക്കയുടെ ബഹിരാകാശ വാഹനങ്ങള്‍ യാത്രഅവസാനിപ്പിച്ചതുകൊണ്ടാണ് അവര്‍ റഷ്യയുടെ പേടകവും വിക്ഷേപണനിലയവുമാണ് ഉപയോഗിച്ചത്.
ഗുജറാത്തില്‍ നിന്ന് കുടിയേറിയ ദീപക് പാണ്ഡ്യയുടെ മകളായ സുനിത വില്യംസ് ഇതിനു മുമ്പ് 2006ലാണ് ബഹിരാകാശ യാത്ര നടത്തിയത്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ നാള്‍ ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോഡിനുടമയാണ് സുനിത.
Discussion about this post