കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റഡിയിലുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ കുറ്റം സമ്മതിച്ചു. ചന്ദ്രശേഖരന്‍ പാര്‍ട്ടിക്കു ഭീഷണിയായതിനാലാണു വധിക്കാന്‍ പദ്ധതിയിട്ടതെന്നു കാരായി രാജന്‍ മൊഴിനല്കി.
പാര്‍ട്ടിതീരുമാനപ്രകാരമാണു ടി.പിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു മുമ്പ് ഒരു മരണവീട്ടില്‍ കൊലയാളി സംഘാംഗമായ കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊലയ്ക്കിടെ പരിക്കേറ്റ സംഘാംഗം സിജിത്തിനെ സ്വന്തം കാറില്‍ പാര്‍ട്ടിക്കു കീഴിലുള്ള സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്കു കൊണ്ടുപോയതു താനാണെന്നും കാരായി രാജന്‍ മൊഴി നല്കി. എല്ലാം പറ്റിപ്പോയെന്നും രക്ഷിക്കണമെന്നും രാജന്‍ പോലീസിനോട് ഏറ്റുപറഞ്ഞു.
കസ്റഡിയിലുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം പി.മോഹനന്‍ അന്വേഷണസംഘത്തോടു നിസ്സഹകരിക്കുകയായിരുന്നു. എന്നാല്‍ എല്ലാം തുറന്നു സമ്മതിച്ച കാരായി രാജന്‍ ടി.പി വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത നേതാക്കളുടെ പേരുകളും വെളിപ്പെടുത്തിയെന്നാണു വിവരം. എങ്കിലും വ്യക്തമായ തെളിവുകളില്ലാതെ ഉന്നതരെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. തെളിവുകള്‍ ലഭിച്ചാല്‍ നടപടികളുമായി മുന്നോട്ടുപോകും. തലശേരി ഫസല്‍വധക്കേസുമായി ബന്ധപ്പെട്ടു സിബിഐ രജിസ്റര്‍ ചെയ്ത കേസില്‍ കസ്റഡിയില്‍ കഴിയവേയാണു കാരായി രാജനെ അന്വേഷണസംഘം ടി.പി കേസുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തത്.
പാര്‍ട്ടിബന്ധം സംബന്ധിച്ചു കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ ഇയാളെ വീണ്ടും കസ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടേണ്െടന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രാജനെ ഇന്നു വടകര ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട നേതാക്കളെ പിടികൂടുന്നതിനു മുമ്പ് അവരെ പല ഉന്നത നേതാക്കളും ബ ന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ചിലരെ നേരിട്ടും മറ്റു ചിലരെ ഫോണ്‍ വഴിയും പ്രവര്‍ത്തകര്‍ വഴിയുമാണു നേതാക്കള്‍ ബന്ധപ്പെട്ടത്.കാരായി രാജനെയും ഇത്തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടത്രേ.
കെ.സി. രാമചന്ദ്രനെ പോലീസ് കസ്റഡിയിലെടുക്കുന്നതിനു മുമ്പു പി.മോഹനന്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. പി. കെ. കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങുന്നതിനു മുമ്പു നിരവധി നേതാക്കള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഒരിക്കലും തെളിവു കിട്ടാത്ത രീതിയിലുളള സൂചനകള്‍ മാത്രമാണ് ഉന്നത നേതാക്കളെക്കുറിച്ച് ഇവര്‍ അന്വേഷണസംഘത്തിനു നല്കിയിരുന്നത്. അന്വേഷണം ഉന്നത നേതാക്കളിലേക്കു നീളുന്നതു തടയാനുള്ള ശ്രമമാണിതെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതേസമയം കാരായി രാജന്‍ കുറ്റംസമ്മതിച്ചുവെന്നുള്ള പോലീ സിന്റെ അവകാശവാദം ശരിയല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക നും സിപിഎം വൃത്തങ്ങളും പറഞ്ഞു.
അതേസമയം കാരായി രാജന്‍ കുറ്റസമ്മത മൊഴി കോടതിയില്‍ നിഷേധിച്ചു. വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കാരായി രാജന്‍ കുറ്റസമ്മതമൊഴി നിഷേധിച്ചത്. കോടതിയില്‍ ഹാജരാക്കിയ കാരായി രാജനെ ഈ മാസം 26വരെ റിമാന്‍ഡ് ചെയ്തു.
മറ്റു പ്രതികളായ സനൂപ്, ഇ.എം.ഷാജി, ഷിബു, ശ്രീജിത് എന്നിവരെ രണ്ടാഴ്ചത്തേക്കും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ജില്ലാ കമ്മിറ്റി അംഗം സി.എച്ച്. അശോകന്‍ ഇന്നു ജയില്‍ മോചിതനാകും. ടിപി വധക്കേസിലും വധശ്രമ ഗൂഡാലോചനയിലും പ്രതി ചേര്‍ക്കപ്പെട്ട ശേഷം നാല്‍പതു ദിവസമായി ജയിലിലായിരുന്നു.
Discussion about this post