 വാഷിങ്‌ടണ്‍: ഫ്രാന്‍സിലെ ഈഫല്‍ ടവറോ, ഈജിപ്‌തിലെ പിരമിഡുകളോ, എന്തിന് ഷാജഹാന്‍  തന്റെ പ്രേമഭാജനത്തിന് വേണ്ടി നിര്‍മ്മിച്ച താജ്‌മഹലോ ഒക്കെ വിമാനത്തിലിരുന്ന്  കണ്ടാല്‍ എങ്ങനെയിരിക്കും. കേള്‍ക്കുമ്പോള്‍ അത്ഭുതവും, അസംഭവ്യവും എന്ന്  തോന്നുന്നുണ്ടോ. എന്നാലിതാ വിമാനത്തിലിരുന്നു കൊണ്ട് ആകാശ കാഴ്‌ചകളും, ഭൂമിയുടെ  അഭൗമ സൗന്ദര്യവും ആസ്വദിക്കാനുള്ള അവസരം ഒരുങ്ങുന്നു. അമേരിക്കയിലെ  എയര്‍ക്രാഫ്‌റ്റ് നിര്‍മ്മാതാക്കളായ എയര്‍ബസാണ് യാത്രക്കാരെ സൗന്ദര്യത്തിന്റെ  കുളിര്‍മയുള്ള കാഴ്‌ചകളിലേക്ക് കൊണ്ടുപോകുന്നത്. സുതാര്യമായ വിമാനങ്ങള്‍  നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

സുതാര്യമെന്ന് പറഞ്ഞാല്‍  പൂര്‍ണമായും ഗ്‌ളാസ് കൊണ്ട് നിര്‍മ്മിക്കുന്നതാണെന്ന് കരുതരുത്. സാധാരണ  വിമാനങ്ങള്‍ക്കുള്ള മേല്‍മൂടി ഇവയ്‌ക്കും ഉണ്ടാകും. എന്നാല്‍ പൈലറ്റ് ഒരു ബട്ടണ്‍  അമര്‍ത്തുമ്പോഴേക്കും കോക്‌പിറ്റും, വാല്‍ ഭാഗവും ഒഴികെയുള്ള ഭാഗം സുതാര്യമാകുന്ന  തരത്തിലാണ് വിമാനത്തിന്റെ നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് യൂറോപ്യന്‍  എയ്‌റോസ്‌പേസ് എഞ്ചിനിയറായ ആക്‌സെല്‍ ക്രെയ്‌ന്‍ പറഞ്ഞു.
പുതിയ തരത്തിലുള്ള  വിമാനം പുറത്തിറങ്ങിയാല്‍ ആകാശത്ത് ഒഴുകി നടക്കുന്ന അവസ്ഥയാകും യാത്രക്കാര്‍ക്ക്  ലഭിക്കുക. മഴത്തുള്ളികള്‍ കണ്ണാടിക്കു മുകളില്‍ പതിച്ച ശേഷം ഒരു മഞ്ഞുതുള്ളി  കൊഴിയുന്ന സൗന്ദര്യത്തോടെ വിമാനത്തിന്റെ വശങ്ങളിലെ ജനാലകളില്‍ കിനിഞ്ഞിറങ്ങുന്നത്  യാത്രക്കാരെ ഏറെ സന്തോഷിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.  ആയിരക്കണക്കിന് അടി താഴ്‌ചകളില്‍ നഗരങ്ങളും, സമുദ്രങ്ങളും മറയുന്ന കാഴ്‌ച  യാത്രക്കാരില്‍ നവ്യാനുഭൂതി ഉണര്‍ത്തുമെന്നും കമ്പനി പറയുന്നു. പക്ഷേ ഈ വിമാനം  പുറത്തിറങ്ങാന്‍ 2050 വരെ കാത്തിരിക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ  അഭിപ്രായം.
 
Discussion about this post