Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

അദ്ധ്യാത്മ രാമായണം – സത്യാനന്ദസുധ (ഭാഗം 4)

by Punnyabhumi Desk
Jul 19, 2012, 01:14 pm IST
in സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

4. ശ്രീരാമഭദ്രന്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യാത്മരാമായണത്തിനു രചിച്ച പാദപൂജാ വ്യാഖ്യാനത്തില്‍ ശ്രീരാമഭദ്ര ശബ്ദത്തിനു മംഗള സ്വരൂപനെന്ന് സ്വാനുഭവത്തില്‍നിന്നും അര്‍ത്ഥം പറഞ്ഞിരിക്കുന്നു. അലൗകികാനന്ദമായ ശ്രീരാമനാണ് യഥാര്‍ത്ഥമായ മംഗളം. അകവും പുറവും തെല്ലും ഇടവിടാതെ തിങ്ങനിറഞ്ഞുനില്ക്കുന്ന മംഗളമാകയാലാണ് സ്വാമി തൃപ്പാദങ്ങള്‍ രാമനെ മംഗള സ്വരൂപനെന്നും പറഞ്ഞുവച്ചത്. അതാണു ശ്രീരാമഭദ്രന്‍.

ഏവരും ആഗ്രഹിക്കുന്നതു മംഗളമാണ്. അമംഗളം ആരും കൊതിക്കുന്നില്ല. മംഗളത്തെക്കുറിച്ച് ഏകദേശ ധാരണ എല്ലാപേര്‍ക്കുമുണ്ട്. അതെന്താണെന്ന് സൂക്ഷ്മമായി അറിയുകയാണ് ഇനി വേണ്ടത്. മാറ്റങ്ങളൊന്നുമില്ലാത്ത ബോധസ്ഥിതിയാണു മംഗളം. മാറ്റം അമംഗളമാണ്. അതു നശ്വരതയെയും ദുഃഖപരിതാപങ്ങളെയും സൃഷ്ടിക്കുന്നു. ഈ ലോകത്തില്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്ന് എല്ലാപേര്‍ക്കുമറിയാം. ജീവജാലങ്ങള്‍ ജനിക്കുന്നു ക്രമേണ വളരുന്നു. അനന്തരം വളര്‍ച്ചയുടെ പരകാഷ്ഠയിലെത്തുന്നു. തുടര്‍ന്ന് ക്ഷയിക്കാനാരംഭിക്കുന്നു. അവസാനം എങ്ങോ മറയുന്നു. ജീവനില്ലെന്നു നാം കരുതുന്ന പദാര്‍ത്ഥങ്ങള്‍ക്കുമുണ്ടു മാറ്റങ്ങള്‍. സൂര്യചന്ദ്ര നക്ഷത്രാദി ഗോളങ്ങളുടെ കാര്യവും വോറൊന്നല്ല.

മാറ്റങ്ങളുടെ കൂട്ടത്തില്‍ ക്ഷയവും മരണവും ദുഃഖകരമാണെന്നതിനു സംശയമില്ല. അതിനാല്‍ അവ പ്രത്യക്ഷത്തില്‍ തന്നെ അമംഗളകരമായിരിക്കുന്നു. ജനനവും വളര്‍ച്ചയും സുഖകരമെന്നു പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും പിന്നീടു നിര്‍ബന്ധമായും സംഭവിക്കുന്ന ക്ഷയവും മൃതിയും അവയെപ്പോലും വിനാശഭീതിയിലാഴ്ത്തി അമംഗളമാക്കി പരിണമിപ്പിക്കുന്നു. ജനനമുണ്ടോ മരണവും ഉറപ്പാണ്. വളര്‍ച്ചയുണ്ടോ തളര്‍ച്ചയും അനിവാര്യം. ഇതാണ് ലോകയാഥാര്‍ത്ഥ്യം. രോഗങ്ങള്‍ ഇതിനോടെല്ലാം കെട്ടപ്പെട്ടു കൂടിക്കലര്‍ന്നിരിക്കുന്നു. എല്ലാവിധ സമ്പാദ്യക്കൂട്ടിവയ്പുകളും അവയുടെ ക്ഷയത്തില്‍ പര്യവസാനിക്കും. എല്ലാ കയറ്റങ്ങളും ഇറക്കത്തില്‍ എത്തിച്ചേരും. എല്ലാ ഒത്തുകൂടലുകളും വേര്‍പാടില്‍ പര്യവസാനിക്കും. ജീവിതം മരണത്തിലും കലാശിക്കും എന്നു ജീവിതത്തിന്റെ അമംഗളകരമായ നശ്വരതയെ വാല്മീകി മഹര്‍ഷി ആദികാവ്യമായ രാമായണത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഇത് ഏവരുടെയും അനുഭവവുമാണ്. രോഗം, വാര്‍ദ്ധക്യം, മരണം എന്നിവയാണ് കപിലവസ്തുവിലെ രാജകുമാരനായ സിദ്ധാര്‍ത്ഥനെ ജീവിതതത്ത്വാന്വേഷണത്തിന്റെ പന്ഥാവിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത് എന്നകാര്യം ഇവിടെ ഓര്‍മ്മിക്കപ്പെടണം.

അമംഗളകരമായ അഥവാ അഭദ്രമായ മരണത്തെ ആരും ഇഷ്ടപ്പെടുന്നില്ല. അത് ഒഴിവാക്കാനാണു ജീവികളെല്ലാം ശ്രമിക്കുക. അതിന്റെ സാഫല്യത്തിനായി മരണാദികളോടുബന്ധപ്പെട്ട രോഗവാര്‍ദ്ധക്യാദികളെ അകറ്റാനും മനുഷ്യര്‍ പ്രയത്‌നിക്കുന്നു. അമംഗളനിവാരണം എങ്ങനെ സാധിക്കും? ഭൗതികമാര്‍ഗ്ഗങ്ങളിലൂടെ മാനവരാശി അതിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ക്ക്  ആയിരത്താണ്ടുകളുടെ ചരിത്രമുണ്ട്.

ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായെങ്കിലും അമംഗളനിവാരണം അഥവാ മരണത്തെ അതിലംഘിക്കല്‍ ഇന്നും അപ്രാപ്യമായിത്തന്നെ അവശേഷിക്കുന്നു. മാറ്റങ്ങള്‍ക്കു വിധേയമായ ഭൗതികപദാര്‍ത്ഥങ്ങള്‍ പുനസ്സംവിധാനം ചെയ്തതുകൊണ്ടു മാറ്റങ്ങളെ അതിലംഘിക്കാനാവുകയില്ലെന്ന സാമാന്യയുക്തിയാണു അതിനു കാരണം. അതിന്റെ സൂക്ഷ്മാംശങ്ങള്‍ അദ്ധ്യാത്മരാമായണത്തില്‍ നിന്നു ക്രമേണ വ്യക്തമായിക്കൊള്ളും. മരണത്തെ അതിവര്‍ത്തിച്ച അനേകം പേരുടെ ജീവിത ദൃഷ്ടാന്തങ്ങള്‍ രാമായണത്തിലുള്‍ക്കൊണ്ടിരിക്കുന്നു.

ഭദ്രതയുദിക്കാന്‍ ലോകമെമ്പാടും ഓടിനടന്നുപണിപ്പെടേണ്ട കാര്യമില്ല. മാറ്റമില്ലാത്ത തത്ത്വം ഈ ലോകത്തുണ്ടോ എന്നു അന്വേഷിച്ചാല്‍ മാത്രം മതി. മുന്‍വിധികളുടെ കടുംപിടിത്തങ്ങളുമില്ലാതെ സമാധാനമായി അല്പമൊന്നു ചിന്തിക്കുന്നവര്‍ക്കു ഉള്ളം കൈയിലെ നെല്ലിക്കപോലെ സുസ്പഷ്ടം ഭദ്രതയുടെ തത്ത്വം അഥവാ മംഗളതയുടെ രഹസ്യം വെളിവായിക്കിട്ടും. തന്റെ ഹൃദയത്തിന്റെ ഉള്ളറയിലിരിക്കുന്ന ആനന്ദസ്വരൂപനായ ശ്രീരാമനാണ് മാറ്റമില്ലാത്ത ബോധസത്തയെന്ന പ്രഖ്യാപനമായിരിക്കുമത്.

എന്താണു ബോധം?  കണ്ണിലൂടെ ലോകത്തെ കണ്ടറിയുകയും കാതിലൂടെ ലോകത്തെ കേള്‍ക്കുകയും മൂക്കിലൂടെ ലോകത്തെമണത്തറിയുകയും നാവിലൂടെ ലോകത്തെ രൂചിച്ചറിയുകയും ത്വക്കിലൂടെ സ്പര്‍ശിച്ചറിയുകയും ചെയ്യുന്ന ഉള്ളിലെ തത്വമാണു ബോധം. അതു ഞാന്‍ ഞാന്‍ എന്നിങ്ങനെ ഉള്ളില്‍ നിരന്തരം സ്ഫുരിക്കുന്നു. രാവിലെ ഉണര്‍ന്നെണീല്‍ക്കുന്നതു മുതല്‍ രാത്രി ഉറങ്ങുവരെ നിരന്തരം ഹൃദയാന്തഭാഗത്തെ പ്രകാശിപ്പിക്കുന്നു. അതുണര്‍ന്നിരിക്കുമ്പോള്‍ മാത്രമേ ലോകാനുഭവമുള്ളു. അല്ലാത്തപ്പോള്‍ പ്രപഞ്ചം അനുഭവപ്പെടുന്നില്ല. അതാണു യഥാര്‍ത്ഥത്തില്‍ മനുഷ്യവ്യക്തി. അല്ലാതെ ജഡമയമായ ശരീരമനോബുദ്ധികളല്ലെന്നു ക്രമേണ വ്യക്തമായിക്കൊള്ളും. ഓരോ മനുഷ്യനും ഞാന്‍ ഞാനെന്നു പറയുന്നത് പ്രസ്തുത ബോധത്തെയാകുന്നു.

ബോധത്തിനു ജനനമില്ല, മരണമില്ല, രോഗമില്ല, വാര്‍ദ്ധക്യമില്ല, ദുഃഖമില്ല, ദൗര്‍ബല്യങ്ങളില്ല. ഇങ്ങനെ അമംഗളകരമായ യാതൊന്നും ബോധത്തിനില്ല. ആനന്ദമാണ് ബോധസ്വരൂപം. ഇക്കാര്യം മനസ്സിലാക്കാന്‍ ഏറെ പരിശ്രമം വേണ്ട.

തൊണ്ണൂറുവയസ്സായ മുത്തച്ഛന്‍ പേരക്കിടാവിനെ മടിയിലിരുത്തിക്കൊണ്ട് വീട്ടിന്റെ ഉമ്മറത്തിരുന്നു ഇങ്ങനെ സ്വാനുഭവം വിവരിക്കും. ”കുഞ്ഞേ മുത്തശ്ശന്‍ കുട്ടിയായിരുന്നപ്പോള്‍ ഓടിക്കളിച്ചത് ഈ മുറ്റത്താണ്. പിന്നീട് സ്‌കൂളില്‍ പോയിത്തുടങ്ങി. മുത്തശ്ശന്‍ വലുതായപ്പോള്‍ കോളെജില്‍ പഠിച്ചു. ഡിഗ്രികളെടുത്തു. ഏറെക്കാലം ഉദ്യോഗം ഭരിച്ചു. പെന്‍ഷന്‍ വാങ്ങി. സാമൂഹിക പ്രവര്‍ത്തനം ചെയ്തു. ഇപ്പോള്‍ നടക്കാന്‍ മേലാ. ഇവിടെ ഇരിക്കുന്നു.” സ്‌കൂളില്‍ പഠിച്ചതും ഉദ്യോഗം ഭരിച്ചതുമെല്ലാം താന്‍ തന്നെയാണെന്നു മുത്തശ്ശനു നല്ലബോധമുണ്ട്. ഇത് ഏവരുടെയും അനുഭവമാണ്. ഇതിനിടയ്ക്ക് ശരീരം മാറി മനസ്സുമാറി ബുദ്ധി നിരന്തരം മാറി എന്ന കാര്യം മറന്നുപോകരുത്. പക്ഷേ ബോധത്തിനുമാത്രം മാറ്റമില്ല. അതാണു മംഗളം അഥവാ ഭദ്രം.

അലൗകികമായ ആനന്ദം അഥവാ ശ്രീരാമനാണു ഉള്ളിലെ  ബോധവസ്തു. അതുമാറ്റങ്ങളില്ലാത്തതും തന്മൂലം മംഗള സ്വരൂപവുമാകയാല്‍ എഴുത്തച്ഛന്റെ ശാരികപ്പൈതല്‍ ശ്രീരാമനെ ശ്രീരാമഭദ്രന്‍ എന്നും വിളിച്ചു. നിനക്കുമരണമില്ലെന്ന മഹാസന്ദേശമാണ് അത് ഓരോ മനുഷ്യനും നല്‍കുന്നത്.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies