Saturday, May 30, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

സിറിയയില്‍ ചാവേറാക്രമണം: പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു

by Punnyabhumi Desk
Jul 19, 2012, 04:23 pm IST
in രാഷ്ട്രാന്തരീയം

ദമാസ്‌കസ്:  സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലുണ്ടായ രൂക്ഷമായ ചാവേറാക്രമണത്തില്‍ പ്രതിരോധമന്ത്രി ദാവൂദ് രജ്ഹ കൊല്ലപ്പെട്ടു.  ഉപ പ്രതിരോധമന്ത്രിയും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സഹോദരീഭര്‍ത്താവുമായ ജനറല്‍ അസഫ് ശെഖാവത്തും പ്രസിഡന്റിന്റെ ക്രൈസിസ് മാനേജ്‌മെന്റ് ഓഫീസ് മേധാവി ജനറല്‍ ഹസന്‍ തുര്‍ക്കുമാനിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രി മുഹമ്മദ് ഇബ്രാഹിം അല്‍ ഷാര്‍, നാഷണല്‍ സെക്യൂരിറ്റി ബ്യൂറോ മേധാവി ഹിഷാം ഇക്ത്യാര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നതന്മാര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്.
നാഷണല്‍ സെക്യൂരിറ്റി ബ്യൂറോയുടെ ആസ്ഥാനത്ത് മന്ത്രിമാരും സുരക്ഷാ ഏജന്‍സികളുടെ തലവന്മാരും പങ്കെടുത്ത യോഗത്തിനിടെയായിരുന്നു സ്‌ഫോടനം. വിമത സൈനികര്‍ നേതൃത്വം നല്‍കുന്ന ഫ്രീ സിറിയന്‍ ആര്‍മിയും ഇസ്‌ലാമിക സംഘടനയായ ലിവാ അല്‍ ഇസ്‌ലാമും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സുരക്ഷാഭടന്മാരില്‍ ഒരാള്‍ തന്നെയാണ് സ്‌ഫോടനം നടത്തിയതെന്നാണ് കരുതുന്നത്.
വിമതരുമായുള്ള ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാന്‍ സിറിയയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതു സംബന്ധിച്ച് യു.എന്‍. നേതൃത്വം റഷ്യയോടും ചൈനയോടും ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

ShareTweetSend

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

Discussion about this post

പുതിയ വാർത്തകൾ

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies