കായംകുളം: വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയാറാക്കിയത് കണ്ടെത്തിയതിനെത്തുടര്‍ന്ന് കായംകുളം കെഎസ്ആര്‍ടിസി കാന്റീന്‍ അടച്ചുപൂട്ടാന്‍ നഗരസഭാ ആരോഗ്യവകുപ്പ് വിഭാഗം നിര്‍ദേശം നല്‍കി. രാവിലെ നടന്ന പരിശോധനയ്ക്കു ശേഷമാണ് കാന്റീന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. കൂടാതെ നഗരത്തിലെ നിരവധി ഹോട്ടലുകളിലും ബേക്കറികളിലും ഹെല്‍ത്ത് സ്ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. കായംകുളത്ത് റെയ്ഡ് കര്‍ശനമാക്കുമെന്നും ഹോട്ടലുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post