തിരുവനന്തപുരം: ക്വിറ്റ് ഇന്ത്യാ- സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരള ചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു. പ്രാഥമിക റൗണ്ട് മല്‍സര പരീക്ഷ ജൂലൈ 28ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപരും, എറണാകുളം, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളില്‍ നടക്കും. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ പ്രൊഫഷണല്‍ ഉള്‍പ്പെടെ മുഴുവന്‍ കോളേജുകള്‍ക്കും പങ്കെടുക്കാം. ഒരു കോളേജില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് കോളേജ് അധിക്യതരില്‍ നിന്നും സാക്ഷ്യപത്രം ഹാജരാക്കി പങ്കെടുക്കാം.
പ്രാഥമിക റൗണ്ട് മല്‍സര പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍പ്പെട്ടവര്‍ 9496003221 (അഞ്ചല്‍ ക്യഷ്ണകുമാര്‍, റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍) എന്ന നമ്പരില്‍ ബന്ധപ്പെട്ട് ജൂലൈ 24ന് മുമ്പ് പേരുവിവരം രജിസ്റ്റര്‍ ചെയ്യണം. പ്രാഥമിക റൗണ്ട് മല്‍സര പരീക്ഷയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 10 ടീമുകളെയാണ് ഫൈനല്‍ റൗണ്ടില്‍ പങ്കെടുപ്പിക്കുക. ഒന്നാം സമ്മാനം നേടുന്ന ടീമിന് 10000 രൂപയും ട്രോഫിയും നല്‍കും. രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 7000, 5000 രൂപയുടെ ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. ഫൈനല്‍ റൗണ്ട് മല്‍സരം ഓഗസ്റ്റ് 9ന് കോഴിക്കോട് നടക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ & പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വിനോദ് അറിയിച്ചു.
Discussion about this post