ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലെ സാക്ഷി വിസ്താരത്തിന് ഇന്ത്യ തയാറാണോയെന്ന് അറിയിക്കാന്‍ പാക് അധികൃതരോട് കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ അറസ്‌റിലായ ഏഴു പേരുടെ കേസ് വിചാരണ ചെയ്യുന്ന റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയുടെതാണ് നിര്‍ദേശം മുന്നോട്ടു വച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് അന്വേഷിച്ച് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം.
നേരത്തെ ഇന്ത്യ സന്ദര്‍ശിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തല്‍ കോടതി നിരസിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യന്‍ അധികൃതരില്‍ നിന്നും മറുപടി ലഭിക്കുന്നതനുസരിച്ച് കോടതി തുടര്‍ നടപടികള്‍ വ്യക്തമാക്കുമെന്ന് കേസില്‍ പ്രതിയായ ലഷ്‌കര്‍ ഇ തോയിബ കമാന്‍ഡര്‍ സഖീ ഉര്‍ റഹ്മാന്‍ ലഖ്വിയുടെ അഭിഭാഷകന്‍ അറിയിച്ചു.
Discussion about this post