കാബൂള്‍: അഫ്ഗാന്‍ – പാകിസ്താന്‍ അതിര്‍ത്തിയില്‍ അഫ്ഗാന്‍ – യു.എസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ 150ഓളം താലിബാന്‍, അല്‍ഖാഇദ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 700 ഓളം സേനാംഗങ്ങളാണ് കുനാര്‍ പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്തത്. ഇവിടെ 200ഓളം തീവ്രവാദികള്‍ തമ്പടിച്ചതായുള്ള വിവരത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. വസീറിസ്താനില്‍ പാകിസ്താന്‍ ഭീകര വേട്ട ശക്തമാക്കിയതിനെ തുടര്‍ന്ന് അഫ്ഗാനിലേക്ക് അല്‍ഖാഇദ പ്രവര്‍ത്തകരുടെ പ്രവാഹമാണെന്ന് അമേരിക്കന്‍ പട്ടാള ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ ദക്ഷിണ പാക് നഗരമായ ഹൈദരാബാദില്‍ പെയിന്റിങ്ങിനുപയോഗിക്കുന്ന തിന്നര്‍ കയറ്റിയ ലോറി പൊട്ടിത്തെറിച്ച് 18 പേര്‍ മരിച്ചു. ഇത് അട്ടിമറിയല്ലെന്നും അപകടം മാത്രമാണെന്നും പൊലീസ് പറഞ്ഞു. ലോറി കടന്നു പോയ വഴിയിലുള്ള വെല്‍ഡിങ് ഷോപ്പില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ ലോറിയിലേക്ക് പടരുകയായിരുന്നു.
Discussion about this post