കൊച്ചി: ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ മികച്ച പി.എച്ച്.ഡി. ഗവേഷണ പ്രബന്ധത്തിനുള്ള ജവഹര്‍ലാല്‍ നെഹ്‌റു അവാര്‍ഡ് എറണാകുളം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യന് സമ്മാനിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറില്‍ നിന്ന് ഷിനോജ് അവാര്‍ഡ് ഏറ്റുവാങ്ങി. കോതമംഗലം കോട്ടപ്പടി സ്വദേശിയാണ് ഷിനോജ്.
Discussion about this post