കൊച്ചി: റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കാത്തതിനെതിരെ കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്ന കെ.കെ. രാജു സമര്‍പ്പിച്ച ഹര്‍ജിയില്‍ കൊച്ചി നഗരസഭാ സെക്രട്ടറിയും കൌണ്‍സിലര്‍മാരും ശമ്പളവും അലവന്‍സുകളും സ്വീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ ആനുകൂല്യങ്ങള്‍ക്കായി കോടതി കയറേണ്ടിവരുന്ന അവസ്ഥ ഖേദകരമാണെന്നും കോടതി പറഞ്ഞു.
Discussion about this post