ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ പ്രശ്‌നത്തില്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് വീണ്ടും ഇടപെടുന്നു. നിയമസഭയില്‍ വീണ്ടും വിശ്വാസ വോട്ട് തേടാന്‍ അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പ് സുതാര്യമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒക്‌ടോബര്‍ 14ന് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി വിശ്വാസവോട്ടു തേടിയ തിങ്കളാഴ്ച എല്ലാ സഭാംഗങ്ങള്‍ക്കും അവരുടെ അവകാശം വിനിയോഗിക്കാന്‍ അനുവാദം നല്‍കണമെന്ന് നേരത്തെ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഈ നിര്‍ദേശം തള്ളിക്കൊണ്ടാണ് 16 പേരെ അയോഗ്യരാക്കിയത്. അവസാന നിമിഷം 16 വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ അപ്രതീക്ഷിത നടപടിയിലൂടെയാണ് സ്പീക്കര്‍ സര്‍ക്കാരിനെ രക്ഷിച്ചത്. ഇത് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരിക്കെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഒരുവസരം കൂടി നല്‍കാന്‍ തീരുമാനിച്ചത്.
തന്റെ നിര്‍ദേശം ലംഘിക്കപ്പെട്ടതോടെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ഗവര്‍ണര്‍ ചെയ്ത ശുപാര്‍ശയില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചൊവ്വാഴ്ച തീരുമാനമെടുക്കാനിരിക്കെയാണ് വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഒരവസരം കൂടി നല്‍കാന്‍ നിശ്ചയിച്ചത്.
വിമതരുടെ ഹര്‍ജിയില്‍ ഹൈക്കോടതിനടപടിയും ചൊവ്വാഴ്ചയുണ്ടാകും.
Discussion about this post