Tuesday, September 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

തുഞ്ചത്ത് എഴുത്തച്ഛന്‍

by Punnyabhumi Desk
Jul 28, 2012, 10:00 pm IST
in സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

അദ്ധ്യാത്മ രാമായണം – സത്യാനന്ദസുധ (ഭാഗം 12)

12. തുഞ്ചത്ത് എഴുത്തച്ഛന്‍

അഹന്താനിരാസത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് അദ്ധ്യാത്മരാമായണ കര്‍ത്താവായ തുഞ്ചത്ത് എഴുത്തച്ഛന്‍. മലബാറില്‍ പണ്ടത്തെ വെട്ടത്തുനാട്ടില്‍ തിരൂരിലാണ് അദ്ദേഹം വസിച്ചിരുന്ന തുഞ്ചന്‍ പറമ്പ്. അതിനു സമീപമാണ് പ്രസിദ്ധമായ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം. അദ്ദേഹത്തിന്റെ മഹാസമാധി ചിറ്റൂര്‍ ഗുരുമഠത്തിലുമായിരുന്നു. അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് ഭാരതം കിളിപ്പാട്ട്, ഹരിനാമകീര്‍ത്തനം എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. അനേകം അന്തംവാസികളുള്ള രാമനെന്ന ആചാര്യന്‍ തനിക്കു ജേഷ്ഠനും ഗുരുവുമാണെന്നു അദ്ധ്യാത്മരാമായണാദിയില്‍ സ്തുതുച്ചിരിക്കുന്നത് എഴുത്തച്ഛന്റെ ഗുരുപാരമ്പര്യം  തിരിച്ചറിയാന്‍ പ്രയോജനപ്പെടും.

ശ്രീ നീലകണ്ഠനെന്നുപേരായ ഗുരു തനിക്കുണ്ടെന്നു ഹരിനാമകീര്‍ത്തനത്തില് പറഞ്ഞിട്ടുള്ളതും അങ്ങനെതന്നെ. ആ മഹാചാര്യനെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ ഇത്രയൊക്കെയേ ഉള്ളു. അച്ഛനമ്മമാരെക്കുറിച്ചോ തന്നെക്കുറിച്ചോ യാതൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. സ്വന്തം പേരുപോലും അദ്ദേഹം മൂടിവച്ചുകളഞ്ഞു. പിന്നെനാമറിയുന്നതെല്ലാം ഐതിഹ്യങ്ങള്‍ മാത്രമാണ്. അതില്‍ അധികവും അയഥാര്‍ത്ഥമാണെന്നു പ്രഥമദൃഷ്ട്യാതന്നെ തിരിച്ചറിയാനാകും. ശേഷിച്ചവയുടെ കാര്യത്തില്‍ യാതൊരുറപ്പുമില്ല. അവയ്‌ക്കൊന്നിനും തെളിവുകളുമില്ല. തെറ്റും ശരിയും അതില്‍ പല അളവില്‍ കലര്‍ന്നിരിപ്പുണ്ടാകും.

പേരും പ്രശസ്തിയും സമ്പത്തുമൊക്കെയാണ് മനുഷ്യരെല്ലാം സാധാരണ ആഗ്രഹിക്കുന്നത്. അതു നേടിയെടുക്കാനായി ഒരോരുത്തരും കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ നിരവധിയാണ്. വ്യക്തിമനസ്സുകളെയും ബാഹ്യജഗത്തിനെയും അതു മലീമസവും കലാപഭരിതവുമാക്കുന്നു. എന്നാല്‍ ആധുനിക മലയാളഭാഷയുടെ പിതാവും ഭാഷകവിതയ്ക്കു കരുത്തുറ്റ പുത്തന്‍ സരണി നല്‍കിയ മഹാചാര്യനുമായ എഴുത്തച്ഛന്‍ പേരിനെയും പ്രശസ്തിയെയും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ആര്‍ഷ വ്യക്തിത്വമാണ്. തന്റെ പേരുപോലും പുറത്തുപറയാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അച്ഛനമ്മമാരിട്ട പേര് അദ്ദേഹത്തിനുണ്ടാകുമെന്നതു തര്‍ക്കമറ്റകാര്യമാണ്. എന്നാല്‍ ഈശ്വരല്ലാതെ മറ്റൊന്നും ഈ ലോകത്തിലില്ലെന്നു അനുഭവിച്ചറിഞ്ഞ ആ ഋഷിവര്യന്‍ ലോകരീതിയനിസരിച്ചു രക്ഷിതാക്കള്‍ ബാല്യത്തിലിട്ട പേരിനെപ്പറ്റിപ്പോലും നിശ്ശബ്ദത പാലിച്ചു. എഴുത്തച്ഛനെന്നു പേര് നാട്ടുകാര്‍ ആ മഹാഗുരുവിന്റെ പാദങ്ങളില്‍ ആദരപൂര്‍വ്വം സമര്‍പ്പിച്ച നാമമാണ്. അതു അന്വര്‍ത്ഥകവുമാണ്. എഴുത്തിന്റെ അഥവാ അക്ഷരവിദ്യയുടെ പിതാവാണ് അദ്ദേഹം. കുട്ടികളെ അക്ഷരവിദ്യപഠിപ്പിക്കുന്ന നാട്ടാശാന്മാര്‍ പഴയകാലത്ത് എല്ലായിടവുമുണ്ടായിരുന്നു.

എഴുത്തച്ഛന്‍ അത്തരമൊരു അദ്ധ്യാപകനായിരുന്നതുകൊണ്ടാണ് അങ്ങനെ ഒരു പേരു പതിഞ്ഞതെന്നു പല നിരൂപകന്മാരും എഴുതിവിട്ടിട്ടുണ്ട്. അതു അബദ്ധമാണെന്നതിനു സംശയമില്ല. അദ്ദേഹം വിരാജിച്ചിരുന്ന അദ്ധ്യാത്മികമായ മഹൗന്നത്യം തിരിച്ചറിഞ്ഞ അക്കാലത്തെ പ്രബുദ്ധരായ നാട്ടുകാരുടെ വീക്ഷണമഹത്വം ഇന്നു പലര്‍ക്കും കൈമോശം വന്നുവെന്നേ പറഞ്ഞുകൂടു. അഹന്തയെ പൂര്‍ണ്ണമായും നിരസിച്ച് അദൈ്വതസാക്ഷാത്കാരം നേടിയ മഹാത്മാവിന്റെ ഉണ്മയെ വ്യക്തമാക്കുന്ന പേരാണത്.

ജനനമരണങ്ങളില്ലാത്ത അക്ഷരമായ ബ്രഹ്മമാണ് ശബ്ദതന്ത്രം. ആനന്ദസ്വരൂപനായ ശ്രീരാമചന്ദ്രനായി അദ്ധ്യാത്മരാമായണത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത് അതിനെയാകുന്നു. പ്രപഞ്ചത്തില്‍ കാണപ്പെടുന്ന വിവിധ പദാര്‍ത്ഥങ്ങളായി വികസിക്കുന്നത് ഈ പറഞ്ഞ ശബ്ദതത്ത്വം തന്നെ. ലോകം രാമനില്‍ ഉണ്ടാകുന്നു ലോകം രാമനില്‍ നിലനില്‍ക്കുന്നു. ലോകം രാമനില്‍തന്നെ ലയിക്കുന്നു എന്നു നേരത്തെ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുമല്ലൊ. ഇക്കാണായതെല്ലാം ശ്രീരാമചന്ദ്രന്റെ വിവിധരൂപങ്ങള്‍ മാത്രം. ഇത് പ്രത്യക്ഷമായി അനുഭവിച്ചറിയുമ്പോള്‍ താനും ശ്രീരാമചന്ദ്രന്‍ തന്നെയാണെന്നു വ്യക്തമായിത്തീരും. മ

മനുഷ്യര്‍ മൃഗങ്ങള്‍ പക്ഷികള്‍ വൃക്ഷങ്ങള്‍ സൂര്യചന്ദ്രനക്ഷത്രാദികള്‍ മണല്‍ത്തരികള്‍ മഹാസമുദ്രങ്ങള്‍ മഹാപര്‍വതങ്ങള്‍ തുടങ്ങി സമസ്തവും താന്‍ തന്നെയാണെന്നു സൂര്യതുല്യം പ്രകാശിക്കും. അവയില്‍നിന്നും രാമനില്‍നിന്നുവേറിട്ടൊരു നിലനില്പ് തനിയ്ക്കില്ലാത്തതുകൊണ്ട് വേര്‍തിരിച്ചു കാണിക്കാനുള്ള പേരും ആവശ്യമില്ലെന്നുവരും. ഭഗവാന്‍ വേറെ ഞാന്‍ വേറെ എന്ന വിചാരമാണല്ലോ അഹന്ത. സാധനകളിലൂടെ അതു ലയിച്ചടങ്ങിയാല്‍ ആനന്ദസ്വരൂപനായ ഞാനല്ലാതെ വേറെയാതൊന്നുമില്ലെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ പേരിനെന്തര്‍ത്ഥം. ഭഗവാന്റെ ആനന്ദ പൂര്‍ണ്ണമായ ഈ പ്രപഞ്ചലീലയില്‍ പങ്കെടുക്കുകയല്ലാതെ പിന്നെമറ്റൊന്നും അവശേഷിക്കുകയില്ല. അതാണു എഴുത്തച്ഛനില്‍ സംഭവിച്ചത്.

ബ്രഹ്മസാക്ഷാത്കാരം നേടിയ യോഗിവര്യന്മാരുടെ പൊതുസ്വഭാവമാണിത്. വേദമന്ത്രദ്രഷ്ടാക്കളായ ഋഷിമാര്‍ അനേകം പേരുണ്ട്. ആരും സ്വന്തം പേര് പറഞ്ഞിട്ടില്ല. മന്ത്രാദിയില്‍ ഋഷിദേവത ഛന്ദസ്സ് എന്നിവ ചേര്‍ത്തുകാണും. അതു ജയ ധ്യാനാദികള്‍ക്കായി ശിഷ്യപരമ്പര കൂട്ടിച്ചേര്‍ത്തിരിക്കുന്നതാണ്. അല്ലാതെ പ്രശസ്തിക്കായി മന്ത്രദ്രഷ്ടാക്കള്‍ എഴുതിപ്പിടിപ്പിച്ചതല്ല. പ്രാചീനങ്ങളായ കാവ്യങ്ങളുടെ കാര്യത്തിലും ഈ സ്വഭാവമുണ്ട്. കാവ്യകാരന്മാരധികവും സ്വന്തം പേരുപറയാറില്ല. വ്യക്തിഗതമായ മറ്റുകാര്യങ്ങലും അവര്‍ നല്കിയിട്ടില്ല. രഘംവംശകുമാരസംഭവ മേഘഭൂതാദികള്‍ കാളിദാസന്റേതാണെന്നു നാമറിയുന്നത് പില്‍ക്കാലത്തുള്ളവരുടെ പരാമര്‍ശങ്ങളിലൂടെയാണ്. നാടകത്തില്‍മാത്രമേ എഴുത്തുകാരന്‍ പേരുപറയു. അതും ദാസന്‍വേണ്ടെന്നു വച്ചിരിക്കുന്നു. പേരുപറഞ്ഞിട്ടുള്ളവര്‍പോലും അതിലപ്പുറംയാതൊന്നും വ്യക്തമാക്കാന്‍ തയ്യാറാകാറില്ല. കീര്‍ത്തനങ്ങളുടെ അവസാനം മുദ്രയായി ഭഗവാന്റെയോ ഗുരുവിന്റെയോ പേരുവയ്ക്കുന്നതും ഈ സ്വഭാവത്തിന്റെ തുടര്‍ച്ചയാണ്.

പ്രപഞ്ചത്തിന്റെ തുഞ്ചത്ത് (അഗ്രഭാഗത്ത്) ഇരുന്നുപാടിയ അദ്ദേഹം എഴുത്തച്ഛനാണ് സംശയമില്ല. അദ്ദേഹം വെറുമൊരു നാട്ടാശാനല്ല. അക്ഷരവിദ്യയുടെ പിതാവാണ്. ആനന്ദസ്വരൂപനായ ശ്രീരാമനില്‍നിന്നാണ് ഈ ലോകം ഉണ്ടായതെന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ ആശ്യവിനിമയത്തിനുപയോഗിക്കുന്ന ഭാഷ ഉണ്ടാകുന്നതും അവിടെനിന്നാകുന്നു. അക്ഷരം-എഴുത്ത്-അഥവാ ഭാഷ രാമനില്‍ നിന്നു പിറക്കയാല്‍ ശ്രീരാമനെ എഴുത്തിന്റെ പിതാവെന്നു പറയുന്നു. ഞാന്‍ രാമന്‍ തന്നെയാണെന്നു അനുഭവിച്ചറിയുന്ന തുഞ്ചത്തെ ആ മഹാചാര്യനെ അന്നുള്ളവര്‍ എഴുത്തച്ഛനെന്നു വിളിച്ചതിന്റെ തത്ത്വവും വേറൊന്നല്ല.
അതിന് അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ എല്ലാവിധത്തിലും ബലം പകരുന്നു. ആ മഹാഗുരുവിന്റെ ഉള്ളിന്റെ ഉള്ളില്‍നിന്നാണ് മധുരോദാരമായ രീതിയില്‍ അര്‍ത്ഥസമ്പുഷ്ടമായ വാക്കുകള്‍ ഉത്ഭവിക്കുന്നത്.

മനുഷ്യമനസ്സിലും സമൂഹമനസ്സാക്ഷിയിലും  ദൂരവ്യാപകമായ പരിവര്‍ത്തനങ്ങളുളവാക്കാന്‍ ആ കവിതയ്ക്കു സാധിച്ചത് ഈ നിഗമനത്തിനു അടിവരയിടുന്നു. എഴുത്തച്ഛന്റെ കാവ്യകലയ്ക്കു സമാനമായി ആ മഹാഗുരുവിന്റെ കാവ്യകലമാത്രമേ ഉള്ളു. അത് ആകണ്ഠം പാനം ചെയ്യാന്‍ കഴിയുന്നവര്‍ പരമഭാഗ്യവാന്മാര്‍.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies