തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 14ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ നവതി സത്യാനന്ദഗുരു സമീക്ഷ നടന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം അയോധ്യ മണിരാംദാസ് ഛാവനി അധ്യക്ഷന്‍ ശ്രീ മഹന്ത് കമല്‍നയന്‍ ദാസ് ജി മഹാരാജ് നിര്‍വഹിച്ചു. തക്കല വെള്ളിമല വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദജി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ബിജെപി സംസ്ഥാന ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി സമ്മേളനത്തില്‍ പങ്കെടുത്തു. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, വൈസ് പ്രസിഡന്റ് പ്രൊഫ. ജയന്തി പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.