Monday, September 15, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ചിലി ഖനിദൗത്യം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

by Punnyabhumi Desk
Oct 13, 2010, 02:33 pm IST
in രാഷ്ട്രാന്തരീയം, മറ്റുവാര്‍ത്തകള്‍

കോപ്പിയാപ്പോ: ചിലിയിലെ സാന്‍ജോസില്‍ അറ്റക്കാമ മരുഭൂമിയിലെ ഖനിക്കുള്ളില്‍ 2,041 അടി താഴെ ഒരു കുടുസുമുറിയിലെ ഇരുട്ടില്‍ 70 ദിവസമായി കുടുങ്ങിക്കിടന്ന 33 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. ഇതിനോടകം നാല് പേരെ പേരെ വിജയകരമായി രക്ഷപെടുത്തി. 31 കാരനായ ഫ്‌ളോന്‍ഷിയോ അവാലോസ് എന്ന തൊഴിലാളിയെയാണ് ആദ്യം പുറത്തെത്തിച്ചത്. തുടര്‍ന്ന് ജുവാന്‍ അന്ദ്രസ് ഇയാന്‍സ്, മരിയോ സെപുല്‍വേദ എന്നിവരെ ഒന്നിന് പുറകെ ഒന്നായി പുറത്തെത്തിച്ചു. മരണം കണ്‍മുന്നില്‍ എന്ന നിലയില്‍ 70 ദിവസം തള്ളിനീക്കിയ ശേഷം പുറം ലോകം കണ്ടനിമിഷം രക്ഷപെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു നിമിഷം തികഞ്ഞ അവിശ്വസനീയത. പിന്നെ പരസ്​പരം ആശ്ലേഷിച്ച് ആഹ്ലാദം പങ്കിട്ടു.അവിശ്വനീയമായത് സാധ്യമാക്കി തുടങ്ങിയതില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ആശ്വാസം. ശേഷിക്കുന്ന 32 പേരെ കൂടി പുറത്തെത്തിക്കാനായി ദൗത്യം തുടരുകയാണ്.
ബുധനാഴ്ച രാവിലെ 8.30 (പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 12ന്) നാണ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ രക്ഷാദൗത്യങ്ങളിലൊന്ന് ആരംഭിച്ചത്. ഒന്നരമാസം കൊണ്ടു തീര്‍ത്ത കുടുസ്സു തുരങ്കത്തിലൂടെ അതിലും വണ്ണം കുറഞ്ഞ ഉരുക്കുകൂട്ടില്‍ കയറ്റിയാണ് ഓരോരുത്തരെയായി പുറത്തെത്തിക്കുന്നത്.
ലോകം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ്, മണ്ണിനടിയില്‍ നിന്ന് ഓരോരുത്തരായി ഉയിര്‍ത്തെഴുന്നേറ്റു വരുന്നതും കാത്ത്. എഴുപതു ദിവസത്തെ പീഡാനുഭവം പിന്നിട്ടെത്തുന്നവരുടെ ആഹ്ലാദക്കണ്ണീര്‍ ആദ്യമായി ഒപ്പിയെടുക്കാന്‍ പല രാജ്യങ്ങളില്‍നിന്നും എത്തിയ 1,700 മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ കണ്ണു ചിമ്മാതെ നോക്കിനില്‍ക്കുന്നു. ഖനിക്കു മുകളില്‍ മരുഭൂമിയില്‍ തമ്പടിച്ച ബന്ധുക്കളും നാട്ടുകാരും ആദ്യമെത്തുന്നത് തന്റെ പ്രിയപ്പെട്ടവനാകണമേ എന്ന പ്രാര്‍ഥനയോടെ ശ്വാസമടക്കിപ്പിടിക്കുന്നു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്തൊരു രക്ഷാദൗത്യം അതിന്റെ അവസാന ഘട്ടത്തിലാണ്.
ഒരാളെ കയറ്റി ഉരുക്കുപേടകം ഇരുള്‍വഴി താണ്ടി മുകളിലെത്താന്‍ 20 മിനിറ്റ് വരെ സമയമെടുക്കുന്നു. പേടകം തിരിച്ചു താഴെയെത്തിച്ച് അടുത്തയാളെ കയറ്റാന്‍ ഒരു മണിക്കൂര്‍ താമസം വരുന്നു. ചിലിയില്‍ നിന്നുള്ള 32 പേരും ഒരു ബൊളീവിയക്കാരനുമടക്കം മുഴുവനാളുകളെയും പുറത്തെത്തിക്കുമ്പോള്‍ രണ്ടു ദിവസം കഴിയും.
ആഗസ്ത് അഞ്ചിനാണ് ഖനിയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തൊഴിലാളികള്‍ അകത്തു കുടുങ്ങിപ്പോയത്. ഉള്ളിലെ സുരക്ഷാ അറയില്‍ അവരെല്ലാവരും ജീവനോടെയുണ്ടെന്നു മനസ്സിലായത് പതിനേഴ് ദിവസത്തിനു ശേഷമാണ്. മണ്ണ് തുരന്നിറക്കിയ കൊച്ചു കുഴലിലൂടെ ലഭിക്കുന്ന ഇത്തിരി ഭക്ഷണം കഴിച്ച് ശ്വാസോച്ഛ്വാസം പോലും അരിഷ്ടിച്ച് അവരിത്ര നാള്‍ പിടിച്ചുനിന്നു. വീഡിയോ സന്ദേശങ്ങളിലൂടെ, കയറു കെട്ടിയിറക്കുന്ന കത്തുകളിലൂടെ അവര്‍ പുറം ലോകവുമായി ബന്ധപ്പെട്ടു. ഇരുട്ടറയിലെ വാസത്തിനിടെ മനോധൈര്യം ചോര്‍ന്നുപോകാതിരിക്കാന്‍ ഡോക്ടര്‍മാരും മനോരോഗ വിദഗ്ധരും മതാചാര്യന്മാരും അവരുമായി സംസാരിച്ചുകൊണ്ടേയിരുന്നു.
പാറ തുരന്ന് രക്ഷാതുരങ്കമുണ്ടാക്കുന്ന പണി അതോടൊപ്പം പുരോഗമിച്ചു. 66 സെന്‍റീ മീറ്റര്‍ വ്യാസമുള്ള തുരങ്കത്തിലൂടെ ഫീനിക്‌സ് എന്ന ഉരുക്കു കൂട് താഴ്ത്തി ഓരോരുത്തരെയായി വലിച്ചു പുറത്തു കടത്തുകയെന്ന പദ്ധതിയാണ് ഇപ്പോള്‍ ലക്ഷ്യത്തിലേക്കടുക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടറും സുരക്ഷാ സംവിധാനങ്ങളുമെല്ലാമുള്ള ഫീനിക്‌സ് എന്ന രക്ഷാപേടകത്തിനു വ്യാസം 54 സെന്‍റീ മീറ്റര്‍ മാത്രമാണ്. ഇതിനകം പരീക്ഷിച്ചു സുരക്ഷിതമെന്നുറപ്പിച്ച ഫീനിക്‌സിലൂടെ രണ്ടു ഖനന വിദഗ്ധരും രണ്ടു നഴ്‌സുമാരും ആദ്യം താഴെയിറങ്ങും. ആരെ ആദ്യം മുകളിലെത്തിക്കണമെന്ന് തീരുമാനിക്കുക അവരാണ്. എല്ലാവരും മുകളിലെത്താനുള്ള ആവേശത്തിലാണെങ്കിലും ഒന്നാമനാകാന്‍ എല്ലാവര്‍ക്കും പേടിയാണ്. ”ഇപ്പോള്‍ ഞാന്‍ ശാന്തനാണ്. പക്ഷേ, പേടകത്തില്‍ കയറേണ്ട സമയമെത്തുമ്പോള്‍ എന്തുണ്ടാകുമെന്നറിയില്ല”- മുകളിലേക്കു കൊടുത്തയച്ച കത്തില്‍ ജിമ്മി സാഞ്ചസ് പറഞ്ഞു. കൂട്ടത്തില്‍ ഏറ്റവും ചെറുപ്പമാണ് പത്തൊമ്പതുകാരനായ ജിമ്മി.
ജീവന്‍ വീണ്ടെടുത്തു പുറംലോകത്തെത്തുന്ന നിമിഷത്തിന്റെ മാനസിക സംഘര്‍ഷം താങ്ങാന്‍ ക്ഷീണിതരായ തൊഴിലാളികള്‍ക്കാകുമോ എന്ന ആശങ്കയിലാണ് രക്ഷാപ്രവര്‍ത്തകര്‍. അധികൃതര്‍ വിലക്കിയാലുമില്ലെങ്കിലും അവരെ സ്വീകരിക്കാന്‍ മുടി വെട്ടി കുളിച്ചൊരുങ്ങി നില്‍ക്കുകയാണ് ബന്ധുക്കള്‍. ”പുറത്തെത്തിയാല്‍ ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കും”- തൊഴിലാളിയായ അലക്‌സിന്റെ ഭാര്യ ജെസിക്ക സാല്‍ഗാഡോ പറഞ്ഞു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

രാഷ്ട്രാന്തരീയം

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

Discussion about this post

പുതിയ വാർത്തകൾ

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies