ഗുരുവായൂര്‍: പുന്നത്തൂര്‍ ആനക്കോട്ടയുടെ അകത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് ഗുരുവായൂര്‍ ദേവസ്വം നിരോധിച്ചു. ദേവസ്വത്തിന്റെ ഔദ്യോഗിക വാഹനങ്ങള്‍ക്കു മാത്രമെ ഇനിമുതല്‍ ആനക്കോട്ടയുടെ ഉള്ളിലേക്ക് പ്രവേശനമുണ്ടാകൂ. സ്വകാര്യവാഹനത്തില്‍ വരുന്ന ദേവസ്വം ഉദ്യോഗസ്ഥരും വാഹനം കോട്ടയിലെ പാര്‍ക്കിങ് ഗ്രൗണ്ടിലിടണം.
ആനപീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ എസ്‌ഐ വി.എസ്. സൂരജ് വന്ന പോലീസ് ജീപ്പ് ആനക്കോട്ടയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നത് സെക്യൂരിറ്റിക്കാരന്‍ തടഞ്ഞിരുന്നു. പിന്നീട് ദേവസ്വത്തിലെ ഉന്നതോദ്യോഗസ്ഥര്‍ ഇടപെട്ടായിരുന്നു പോലീസ് ജീപ്പ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ആനക്കോട്ടയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകളും പീഡനദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പാപ്പാന്മാരുടെ കൂട്ടപ്പരാതിയെ തുടര്‍ന്നാണ് വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നത് ദേവസ്വം നിരോധിച്ചത്.
Discussion about this post