Friday, August 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ചിലി ദൗത്യം പരിപൂര്‍ണവിജയം; എല്ലാപേരെയും രക്ഷപെടുത്തി

by Punnyabhumi Desk
Oct 14, 2010, 11:59 am IST
in രാഷ്ട്രാന്തരീയം, മറ്റുവാര്‍ത്തകള്‍

കോപ്പിയാപ്പോ: ലോകം ഉറ്റുനോക്കിയ ഏറ്റവും വലിയ രക്ഷാദൗത്യത്തിന്‌ വിജയകരമായ സമാപിച്ചു. ചിലിയിലെ സാന്‍ജോസ്‌ ഖനിയില്‍ കുടുങ്ങിയ 33 പേരെയും അതി സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ പുറത്തെത്തിച്ചു. ലൂയിസ്‌ ഉര്‍സ എന്ന തൊഴിലാളിയാണ്‌ ഏറ്റവും ഒടുവിലായി പുറംലോകം കണ്ടത്‌. ഇതോടെ 22 മണിക്കൂറിലേറെ നീണ്ട പരിശ്രമം പൂര്‍ണ വിജയമായി. എല്ലാവരേയും പുറത്തെത്തിക്കാന്‍ രണ്ട്‌ ദിവസമെങ്കിലും വേണ്ടിവരുമെന്നാണ്‌ തുടക്കത്തില്‍ കരുതപ്പെട്ടിരുന്നത്‌. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ രക്ഷാദൗത്യം പുരോഗമിച്ചതോടെ 22 മണിക്കൂര്‍ കൊണ്ട്‌ തന്നെ എല്ലാം ശുഭകരമായി പൂര്‍ത്തിയാക്കാനായി. ഇത്ര നീണ്ട കാലം ഒരിടത്ത്‌ പ്രത്യേകിച്ച്‌ ഒരു ഖനിയില്‍ കുടുങ്ങിപ്പോകുകയും ഒടുവില്‍ ജീവനോടെ രക്ഷപെടുന്ന സംഭവവും ഇതാദ്യമായാണ്‌.
തീരുമാനിച്ചതിലും നേരത്തെയാണ്‌ രക്ഷാപ്രവര്‍ത്തനം മുന്നേറിയത്‌. പ്രതീക്ഷിച്ചതിലും സുഗമമായി, സൂക്ഷ്‌മതയോടെ. ബുധനാഴ്‌ച രാവിലെ ഏഴേ മുക്കാലിനു തന്നെ സാങ്കേതിക വിദഗ്‌ധന്‍ മാനുവല്‍ ഗൊണ്‍സാലേസ്‌ ഫീനിക്‌സ്‌ എന്ന ചെറുപേടകത്തിലൂടെ താഴെയിറങ്ങിയിരുന്നു. കൂട്ടത്തിലേറ്റവും ആരോഗ്യമുള്ള ഫ്‌ളോറന്‍സിയോയ്‌ക്കായിരുന്നു പുറത്തെത്താനുള്ള ആദ്യ ഊഴം. അദ്ദേഹത്തെ നിര്‍ബന്ധിക്കേണ്ടി വന്നില്ല. ആ മുപ്പത്തൊന്നുകാരന്‍ അതിനു തയ്യാറായി നില്‍ക്കുകയായിരുന്നെന്ന്‌ ജനം വീഡിയോയില്‍ കണ്ടു. രക്ഷാ തുരങ്കം താണ്ടി പതിനാറു മിനിറ്റുകൊണ്ട്‌ ഫ്‌ളോറന്‍ഷ്യോ മുകളിലെത്തി. ഏഴു വയസ്സുള്ളമകന്‍ ബൈറന്റെ ആശ്ലേഷം സ്വീകരിച്ചുകൊണ്ട്‌ പുറത്തിറങ്ങി. പിന്നാലെ പ്രസിഡന്‍റിന്റെ ഗാഢാലിംഗനം. ഭാര്യയ്‌ക്കും കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം അല്‌പ സമയം. പിന്നെ ഹെലികോപ്‌റ്ററില്‍ ആശുപത്രിയിലേക്ക്‌.
‘ഇതു ദിവ്യാത്ഭുതം തന്നെ’, ഉരുക്കു പേടകത്തിന്റെ കവാടം തുറന്നു പുറത്തിറങ്ങിയ ഫ്‌ളോറന്‍ഷ്യോ അവാലോസിനെ നോക്കി ചിലിയുടെ പ്രസിഡന്‍റ്‌ സെബാസ്റ്റ്യന്‍ പിനേറ പറഞ്ഞു. ശ്വാസമടക്കിപ്പിടിച്ച്‌ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ഈ ദൃശ്യം തത്സമയം കണ്ടുനിന്ന ലോകം ശരിവെച്ചു, ദിവ്യാത്ഭുതത്തില്‍ കുറഞ്ഞ ഒന്നുമല്ല ഇത്‌. അപ്പോള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുടനീളം ആഹ്ലാദത്തിന്റെ ആരവം മുഴങ്ങുന്നുണ്ടായിരുന്നു.
ഖനിക്കുള്ളിലുള്ള തൊഴിലാളികളും പുറംലോകവുമായുള്ള ആശയവിനിമയത്തിനു നേതൃത്വം നല്‍കിയ മരിയോ സെപല്‍ഡേവയുടേതായിരുന്നു അടുത്ത ഊഴം. ആരോഗ്യത്തിനൊരു കുഴപ്പവുമില്ലെന്നു തെളിയിക്കാനെന്നോണം പേടകത്തില്‍ നിന്നു ചാടിയിറങ്ങിയ മരിയോയുടെ ആലിംഗനത്തിന്റെ ശക്തികൊണ്ട്‌ ഭാര്യ താഴെ വീണുപോയി. ‘ദൈവത്തിനും ചെകുത്താനുമൊപ്പമായിരുന്നു ഞങ്ങള്‍. ഒടുവില്‍ ദൈവം കൈപിടിച്ചു കയറ്റി’, മരിയോ പറഞ്ഞു.
അറ്റക്കാമ മരുഭൂമിക്കു താഴെ മണ്ണിനടിയില്‍ 2,041 അടി ആഴത്തില്‍ മരണത്തെ ചെറുത്തു തോല്‌പിച്ച്‌ പത്താഴ്‌ച പിടിച്ചു നിന്ന്‌ കുടുസ്സു പേടകത്തില്‍ മുകളിലെത്തിയപ്പോള്‍ 33 തൊഴിലാളികളുടെയും മുഖത്ത്‌ ആത്മവിശ്വാസത്തിന്റെ പ്രസരിപ്പുണ്ടായിരുന്നു. മെലിഞ്ഞുണങ്ങിയ പേക്കോലങ്ങളെ പ്രതീക്ഷിച്ചവര്‍ ആദ്യമൊന്നു ഞെട്ടി; മുടിവെട്ടി, മുഖം മിനുക്കി സുന്ദരന്മാരായാണ്‌ എല്ലാവരും വന്നത്‌. പരസഹായം കൂടാതെയാണവര്‍ നടന്നതും.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies