Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

കൗസല്യയും കൈകേയിയും

by Punnyabhumi Desk
Aug 2, 2012, 12:59 pm IST
in സനാതനം

*പി.രഘുരാമന്‍ നായര്‍ *

‘ചെങ്കോലും മരവുരിയും’ എന്ന ലഘുനാടകം കുട്ടികള്‍ക്കുവേണ്ടി രചിച്ചതാണ്. അദ്ധ്യാത്മരാമായണം അയോദ്ധ്യകാണ്ഡത്തിലുള്ള വിച്ഛിന്നാഭിഷേക കഥയുടെ പുനരാഖ്യനുമാണ് പ്രസ്തുതകൃതി. രാമായണത്തില്‍ ദശരഥന് മൂന്നുപത്‌നിമാരുണ്ടെങ്കിലും പ്രൊഫ. എന്‍.കൃഷ്ണപിള്ളയുടെ നാടകത്തില്‍ കൗസല്യയും കൈകേയിയും മാത്രമേ രംഗപ്രവേശം നടത്തുന്നുള്ളൂ. ഇവര്‍ സപത്‌നിമാരാണെങ്കിലും ഭിന്നസ്വഭാവക്കാരാണ്. അപത്യവാത്സല്യം മാത്രമാണ് ഇവരിലുള്ള സാജാത്യം. ഭര്‍ത്തൃസ്‌നേഹം കൈകേയിക്ക് ഒരുകാലത്ത് ഏറിയിരുന്നുവെങ്കിലും മന്ഥരാപ്രേരണയാല്‍ അവര്‍ ഭര്‍ത്തൃവിദ്വേഷിയായി മാറുന്നു. സംഭവങ്ങളുടെ ഗതിവിഗതികളനുസരിച്ച് കഥാപാത്രങ്ങളുടെ സ്വഭാവത്തിന് മാറ്റം വരുമെന്നുള്ളതിന് ഉത്തമനനദര്‍ശനമാണ് കൈകേയി. രണ്ടുപേരുടേയും ലക്ഷ്യം സ്വപുത്രാഭ്യുദയമാണെങ്കിലും മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തങ്ങളാണ്. കൈകേയി, ഭരതാഭിഷേകത്തിനു വേണ്ടി നീചവും നിന്ദ്യവുമായ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ കൗസല്യ രാമാഭിഷേകത്തിനുവേണ്ടി ധാര്‍മ്മികവും നൈതികവും ആയ മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്.

അഗ്നിസാക്ഷിയായി പാണിഗ്രഹണം നടത്തിയ വൃദ്ധഭര്‍ത്താവിനെ സ്വാഭിലാഷ പുരാണത്തിനുവേണ്ടി അലോസരപ്പെടുത്താന്‍പോലും കൈകേയി മടിക്കുന്നില്ല. എങ്ങനെയും ഭരതനെ യുവരാജ പദവിയില്‍ അധിഷ്ഠിതനാക്കണമെന്നുള്ള അദമ്യമായ അഭിവാഞ്ചം ആ രാജപത്‌നിയെ അന്ധയാക്കി. കേകയരാജ്യത്തു നിന്ന് മടങ്ങിയെത്തിയ ഭരതന്‍പോലും സിംഹാസനത്തെ വെടിഞ്ഞു. എന്നിട്ടും തന്റെ ദൃഢനിശ്ചയത്തില്‍ നിന്ന് അണുമാത്രം വ്യതിചലിക്കുന്നില്ല. ആ ക്ഷത്രിയമാതാവ്. സ്വന്തം മകന്‍, തന്നെ ‘നരകത്തെപോലും നടക്കുന്ന ദുഷ്ടത’യെന്നു വിളിച്ചിട്ടും തന്റെ തീരുമാനത്തില്‍ നിന്ന് ഇളകാന്‍ ആ നിര്‍ബന്ധബുദ്ധിമതിയായ അമ്മ തയ്യാറാവുന്നില്ല. തുടര്‍ന്നു ഭരതന്‍ പറയുന്നതു ശ്രദ്ധിക്കുക. ‘കണ്‍മുമ്പില്‍ നിന്നുപോകൂ. കുലം കെടുത്തിയ മഹാപാപീ! മനുഷ്യരൂപം പൂണ്ട വിഷസര്‍പ്പത്തിന്റെ സന്താനമെന്ന അപമാനം ഏതു തീര്‍ത്ഥത്തില്‍ കഴുകിക്കളയാന്‍ കഴിയും!’

ഈ പുത്രജല്പനത്തിന്റെ മുമ്പില്‍ കൊടുങ്കാറ്റിനെ നേരിടുന്ന കൂറ്റന്‍ പാറപോലെ നിലകൊള്ളുകയാണ്, കൈകേയി. അവരുടെ മറുപടി ഇങ്ങനെയാണ്. ‘ഒരമ്മയുടെ സ്വപ്‌നലോകമെങ്ങനെയിരിക്കുമെന്ന് നിനക്ക് സങ്കല്പിക്കാന്‍ സാധിക്കാത്തതില്‍ എനിക്കു കുണ്ഠിതമില്ല കുഞ്ഞേ.’ കൈകേയിയുടെ പുത്രവാത്സല്യത്തിനു മതിയായ തെളിവാണ് മന്ഥരയോടു പറയുന്ന ഈ വാക്കുകള്‍. ‘ഏതു വെറുപ്പും ആരുടെ ശത്രുതയും സഹിക്കാമായിരുന്നു. പക്ഷേ, എന്റെ കുഞ്ഞ് എന്നെ വെറുത്താല്‍ – ഓര്‍ക്കാന്‍ വയ്യ മന്ഥരേ – കണ്ണിലിരുട്ടു കയറുന്നു’ . ആ പുത്രസ്‌നേഹം ഒരു ഗംഗാപ്രവാഹമായി രൂപാന്തരപ്പെട്ട് ആ ഹൃദയത്തിലെങ്ങും നിറഞ്ഞു കവിഞ്ഞു. മറ്റൊന്നിനും അവിടെ സൂചിയൂന്നാന്‍പോലും പഴതു കിട്ടിയില്ല. ‘ഭരതന്‍’ എന്ന അക്ഷരത്രയത്തിനു പ്രപഞ്ചം മുഴുവന്‍ ഒതുങ്ങിനില്ക്കുന്നതായി കൈകേയിക്കുതോന്നി.

രാമായണത്തിലെ നായകന്റെ മാതൃപദവി ലഭിച്ച കൗസല്യയാണ് ദശരഥപത്‌നിമാരില്‍ അധികം ശ്രേഷ്ഠം. വാല്മീകിയാല്‍ അവരോധിതമായ ആ പദവിയില്‍ നിന്ന് അല്പംപോലും പുറകോട്ടു പോയിട്ടില്ല. പ്രൊഫ.എന്‍.കൃഷ്ണപിള്ളയുടെ കൗസല്യ. ഭര്‍ത്തൃഭക്തി, പുത്രവാത്സല്യം ഇവരണ്ടും ഒരുപോലെ ആ ഹൃദയത്തിനു തളംകെട്ടിനിന്നിരുന്നു. നാടകത്തിലുടനീളം ശോകമാണ് ആ കഥാപാത്രത്തെ വിഴുങ്ങുന്ന സ്ഥായിഭാവമെങ്കിലും പലപ്പോഴും തന്റെ ദുഃഖത്തിനു കടിഞ്ഞാണിടാന്‍ ആ വീരമാതാവ് നന്നേ പണിപ്പെടുന്നുണ്ട്.

സ്‌നേഹമയിയാ ആ അമ്മയെ രാമാഭിഷേകവിഘ്‌നവാര്‍ത്ത ആദ്യം ഞെട്ടിച്ചെങ്കിലും പിടിച്ചുനില്ക്കാന്‍ കഴിഞ്ഞു അവര്‍ക്ക്. എന്നാല്‍ ലക്ഷ്മണനില്‍ നിന്നും രാമന്റെ വനവനാസവാര്‍ത്ത കേട്ടപ്പോള്‍ ആ വാത്സല്യനിധി തളര്‍ന്നുതാഴെവീണു. ഭരതന്‍ യുവരാജാവാകാന്‍ രാമനെ അയോഗ്യക്കനാക്കുന്ന നടപടി കൗസല്യക്ക് അംഗീകരിക്കാന്‍ സാദ്ധ്യമായിരുന്നു. ജ്യേഷ്ഠനിരിക്കെ അനുജനു പട്ടം എന്നത് ഒരു ധര്‍മ്മാണെങ്കില്‍ ആ ധര്‍മ്മം കാടുകയറിയോ കടലിലുണ്ടോ തുലയട്ടെ എന്നാണ് കൗസല്യയുടെ മതം, ധര്‍മ്മപത്‌നി, ഭര്‍ത്താവിന്റെ സല്‍കീര്‍ത്തി സംരക്ഷിക്കാന്‍ കടപ്പെട്ടവളാണെന്ന് വിശ്വസിക്കുന്നവളാണ് കൗസല്യ. മഹാരാജാവിനെതിരായിട്ട് ഒറ്റ വാക്കുപോലും പഞ്ഞിട്ടില്ലാത്ത കൗസല്യ. മകന്റെ വനവാസ വാര്‍ത്തകേട്ട് സര്‍വ്വവും മറന്നു പറഞ്ഞു പോകുകയാണ്.

‘എന്റെ ജീവനില്‍ ജീവനായ ഉണ്ണിയെ കാട്ടിലയക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല. രാജ്യമാരുവാഴണമെന്ന് രാജാവ് നിശ്ചയിച്ചോട്ടെ. മകന്‍ എവിടെക്കഴിയണമെന്ന് വിധിക്കാന്‍ മാതാവിനാണ് അധികാരം’. എന്നാല്‍ അണപൊട്ടി പ്രവഹിക്കാന്‍ കാത്തുനിന്ന ആ വൈകാരികസ്രോതസ്സ് രാമചന്ദ്രന്റെ സാന്ത്വന വചനങ്ങളുടെ മുമ്പില്‍ വിരുദ്ധമായി പരിണമിച്ചു. ദുഃഖം അഭിമാനത്തിനു വഴിമാറിക്കൊടുത്തു. രാമന്റെ തത്ത്വചിന്താവിഷ്‌കാരത്തിലലിഞ്ഞു ദുഃഖത്തിനു നേര്‍മ്മവരുത്താനും ധര്‍മ്മനിഷ്ഠാവ്യഗ്രനായ പുത്രന്റെ മാതൃപദവിയില്‍ അഭിമാനം കൊള്ളാനും ആ അമ്മയ്ക്കു കഴിഞ്ഞു. ‘ഭര്‍ത്തൃഹിതം അനുസരിക്കാന്‍ ഏതു ലൗകികക്ലേശവും സഹിക്കുന്ന പതിവ്രതകള്‍ക്ക് ദേവീപ്രസാദം എപ്പോഴുമുണ്ടായിരിക്കും. എന്ന രാമവചനത്തില്‍ വിശ്വാസം ജനിച്ച കൗസല്യ അവസാനം ‘അമ്മേ. സമസ്തകല്യാണദായിനീ, എന്റെ കുട്ടികളെ ഞാന്‍ നിന്തിരുവടികളിലര്‍പ്പിക്കുന്നു’ എന്നുപറഞ്ഞു ആശ്വാസം കണ്ടെത്തുന്നു.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies