കുവൈത്ത്: കുടുംബവിസ-ആശ്രിത വിസയിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കാതെ തന്നെ തൊഴില്‍വിസയിലേക്ക് മാറ്റാവുന്നതാണ്.
നിലവില്‍ ആശ്രിത വിസയിലെത്തിയ ബിരുദധാരികള്‍ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയായെങ്കില്‍ മാത്രമേ വിസമാറ്റം അനുവദിച്ചിരുന്നുള്ളൂ.
ബിരുദധാരികളല്ലാത്തവര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിരിക്കണം. പുതിയ തീരുമാനമനുസരിച്ച് വിദ്യാഭ്യാസ യോഗ്യത കണക്കിലെടുക്കാതെ ഒരു ഒരുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് വിസ മാറ്റാവുന്നതാണ്.
എന്നാല്‍, സന്ദര്‍ശന വിസയ്ക്ക് തൊഴില്‍വിസ അനുവദിക്കില്ല. കുടുംബവിസയായി മാറ്റുന്നതിനും സന്ദര്‍ശനവിസക്കാരെ അനുവദിക്കുന്നതല്ല. കുടിയേറ്റ വിഭാഗത്തിന്റെ കീഴിലുള്ള ആശ്രിതവിസയിലേക്ക് തൊഴില്‍ വിസ മാറ്റാന്‍ അനുവദിക്കുന്നത് കുടിയേറ്റ വിഭാഗത്തിന്റെ പ്രത്യേക പരിഗണനയിലൂടെ മാത്രമായിരിക്കും.
ഗാര്‍ഹികവിസയിലെത്തിയവര്‍ക്ക് അതേ സ്‌പോണ്‍സറുടെയോ അടുത്ത ബന്ധുക്കളുടെയോ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിനുള്ള അവസരം തുടരുന്നതാണെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.
Discussion about this post