Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ഉത്തിഷ്ഠത ജാഗ്രത

വാല്മീക ഭഞ്ജനം (ഭാഗം-2)

by Punnyabhumi Desk
Aug 5, 2012, 02:21 pm IST
in ഉത്തിഷ്ഠത ജാഗ്രത

വാസു കക്കനാട്

മറ്റൊരു യുക്തിചിന്തയാണ് വാല്മീകി ഭഞ്ജനം. അജ്ഞതയുടെ സമ്മര്‍ദ്ദം മൂലമുണ്ടായ ആധികാരികമായ അബദ്ധമാണ് ഇവിടുത്തെ വാല്മീകം. അതിനെ ഭഞ്ജിക്കേണ്ടത് ഒരു പുണ്യകര്‍മ്മം തന്നെ. ആദിരാമായണം വാല്മീകിയുടേതല്ലെന്നും അതു കമ്പറുടേതാണെന്നും ആദിവേദം അഥര്‍വ്വമാണെന്നും ചരിത്രകാരന്മാര്‍ തെളിയിച്ചു കൊണ്ടിരിക്കുമ്പോള്‍ രാമായണത്തെപ്പറ്റിയുള്ള ചില തെറ്റിദ്ധാരണകള്‍ മാറ്റേണ്ട സമയം കഴിഞ്ഞതായി തോന്നുന്നു. വാല്മീകി രാമായണത്തിലെ ‘മാനിഷാദ പ്രതിഷ്ഠാംത്വം’ എന്നു തുടങ്ങുന്ന വാല്മീകി വചസ് ഒരു ശാപവചനമാണെന്നാണ് വാല്മീകി വാദികള്‍ പ്രചരിപ്പിച്ച് ജനങ്ങളെ അജ്ഞതയുടെ വാല്മീകത്തിനകത്താക്കി വച്ചുകൊണ്ടിരിക്കുന്നത്.മലയാളികള്‍ പൊതുവെ ഇതു ശാപവചനമാണെന്നു വിശ്വസിക്കുമ്പോള്‍ ഉത്തരേന്ത്യക്കാര്‍ അനുഗ്രഹവചനമെന്നും വിശ്വസിക്കുന്നു.

മഹാപണ്ഡിതനായിരുന്ന അന്തരിച്ച വയലാര്‍ രാമവര്‍മ്മ ഇത് ഒരു അനുഗ്രഹവചനമാണെന്നു തെറ്റിദ്ധരിച്ചുകൊണ്ട് സുന്ദരമായ ഒരു കവിതതന്നെ രചിച്ചു. തികച്ചും ഭൗതിക വാദിയായിരുന്ന വയലാര്‍ മനുഷ്യന്റെ ലോലവികാരങ്ങളെ ചൂഷണം ചെയ്യാന്‍ ഇതു നിഗ്രഹവചനമാക്കി ബുദ്ധിപരമായി ഉപയോഗപ്പെടുത്തിയെന്നതാണ് കവിതയുടെ മഹത്വത്തെക്കാള്‍ വലിയ സത്യം കാവ്യ-നാടകാദികളുടെ രചന എത്രബുദ്ധപരമായാലും അതിന്റെ അടിസഥാനം വൈകാരിക ചൂഷണമാണ്. ആദികാവ്യം വാല്മീകി രാമായണമെന്നു സ്ഥാപിക്കാന്‍ ഇതു നിഗ്രഹബവചനമാക്കി മാറ്റിയതാണ്. ചരിത്രം ആടിനോളം വരുമ്പോള്‍ ചരിത്രതമസ്‌ക്കരണം ആനയോളം വലുതാണ്. അതും ചിന്താവിഷയമാക്കണം.

ശാപം വികാരപരമായ ചൂഷണത്തിനുപകരിക്കും. ശുദ്ധഗതിക്കാരി ശകുന്തളയെ ശാപകുത്തകക്കാരന്‍ ദുര്‍വ്വാസാവ് ശപിക്കുമ്പോള്‍ നമുക്കു ശകുന്തളയോടു സഹതാപം തോന്നും. വഞ്ചിക്കപ്പെട്ട അഹല്യയെ ഗൗതമന്‍ ശപിക്കുമ്പോള്‍ അഹല്യയോടു സഹതാപവും ദേവേന്ദ്രനോടു ദേഷ്യവും തോന്നും. സഹതാപവും ദേഷ്യവും തന്നെ വൈകാരിക ചൂഷണം. വാല്മീകി വേടനെ ശപിക്കുമ്പോള്‍ നമുക്കു വാല്മീകിയോടു ബഹുമാനവും വേടനോടു ദേഷ്യവും അതോടൊപ്പം കൊല്ലപ്പെട്ട ക്രൗഞ്ചപക്ഷിയോട് സഹതാപം. അതിന്റെ ഇണയോടു സഹാനുഭൂതി തുടങ്ങി പലവിധ വികാരങ്ങളും ഉണ്ടാകുന്നു. കാവ്യ നാടകാദികളുടെ രചനയും വികാരപരമായ ദൃഢതയും കണക്കിലെടുത്താണ് ഇവിടെ അനുഗ്രഹവചനം നിഗ്രഹവചനമാക്കിമാറ്റിയ ചരിത്രതമസ്‌ക്കരണം.

എന്റെ എളിയ അറിവനുസരിച്ച് ‘മാനിഷാദ’ അനുഗ്രഹവചനമാണെന്ന് ഞാന്‍ ആദ്യമായി കേട്ടത് ബ്രഹ്മശ്രീ ജ്ഞാനാനന്ദ സരസ്വതി തൃപ്പാദങ്ങളില്‍ നിന്നാണ് രാമായണതത്വങ്ങളില്‍ അഗാധജ്ഞാനവും അതു ശാസ്ത്രീയമായി പ്രകടിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും വച്ചു ചിന്തിക്കുമ്പോള്‍ അത് അനുഗ്രഹവചനം തന്നെയെന്നു ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല ആദ്യമായിട്ടാണ് മലയാളിയായ അദ്ദേഹത്തില്‍ നിന്നും ഞാനതു കേട്ടത്. ഉത്തരേന്ത്യക്കാര്‍ ഇത് അനുഗ്രഹവചനമെന്നു ധരിച്ചിട്ടുള്ളത് നേരത്തെ സൂചിപ്പിച്ചു.

ഇനി രാമായണ ‘കഥ’ പരിശോധിച്ചു നോക്കിയാല്‍ ഇതു ശാപവചനമാണെങ്കില്‍ കഥാഗതി വേറെ വഴിക്കായെനെ. ഇന്നു പ്രചരിച്ചിട്ടുള്ള രാമായണ കഥയനുസരിച്ചും ഇതു അനുഗ്രഹ വചനം എന്നു കരുതാന്‍ ന്യായമുണ്ട്. ബഹുവിധ രാമാണങ്ങള്‍ പരിശോധിച്ചാലും അനുഗ്രഹ രീതിയിലുള്ള കഥയാണത്. ‘പ്രവൃത്തി മാര്‍ഗ്ഗം’ വാല്മീകി രാമായണം സൃഷ്ടിച്ചു. ‘നിവൃത്തി മാര്‍ഗ്ഗം’ ആദ്ധ്യാത്മരാമായണം സൃഷ്ടിച്ചു. അഥര്‍വ്വ വേദ സംസ്‌കാരം കമ്പരാമായണമുണ്ടാക്കി. പിന്നീടുവന്ന ഭക്തി പ്രസ്ഥാനം തുളസീരാമായണവും കൃത്തിവാസ രാമായണവും ഉണ്ടാക്കി. എഴുത്തച്ഛന്റെ മലയാള രാമായണം നിവൃത്തി മാര്‍ഗ്ഗപ്രകാരമുള്ള അദ്ധ്യാത്മ രാമായണമാണ്. ഇവയെല്ലാം അനുഗ്രഹവചന രീതിയിലാണ് കഥയുണ്ടാക്കിയിട്ടുള്ളത്.

ഇത് നിഗ്രഹമല്ലാ. അനുഗ്രഹം മാത്രമാണെന്ന വിശ്വാസവും അതിന്റെ പേരിലുള്ള അന്വേഷണവും തുടര്‍ന്നുകൊണ്ടിരുന്നു. തൃപ്തികരമായ ഉത്തരം കിട്ടി. ചരിത്രഗവേഷകനും (ആര്‍ഷചരിത്രം) സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ ശ്രീമത് സത്യാനന്ദസ്വാമിജി ‘മാനിഷാദ’ യെന്നു തുടങ്ങുന്ന അക്ഷര സംയുക്തത്തെ അനുഗ്രഹ രീതിയില്‍ ശരിക്കും അന്വയിച്ചിരിക്കുന്നതായി കണ്ടു. അതോടെ ഞാന്‍ അന്വേഷണം നിറുത്തി. ജ്ഞാനാനന്ദയും സഖ്യാനന്ദയും അനുഗ്രഹവചനത്തിന്റെ പരമാധികാരികളാണ്. അല്പജ്ഞാനിയായ എനിക്ക് ഇത്രയും വിജ്ഞാനക്കഷണം ധാരാളം മതിയാവും. ഇന്നലെ ജനിച്ചു-ഇന്നു ജീവിച്ചു-നാളെ മരിക്കേണ്ട പാമരകുചേലനായ എനിക്ക് ഇതില്‍ കൂടുതല്‍ വിജ്ഞാനം കൊണ്ടെന്തു പ്രയോജനം. പൂവിന്റെ കൂടെ ഗന്ധം ഉള്ളതുപോലെ ജ്ഞാനം ആത്മാവിന്റെ കൂടെയുണ്ടാവും. പക്ഷേ വിജ്ഞാനം കൂടെയുണ്ടാകുമോ? ഇല്ല ജ്ഞാനവും വിജ്ഞാനവും രണ്ടാണ്. ജ്ഞാനം ജ്ഞാനാധിഷ്ഠിതമായ ആത്മീയ ജീവിതമാണെങ്കില്‍ വിജ്ഞാനം സാങ്കേതിക ജീവിതമാണ്.

ഇനി സത്യാനന്ദജിയുടെ അന്വയക്രമവും പദാര്‍ത്ഥവും ഉദ്ധരിച്ചുകൊള്ളുന്നു
ഹേ മാനിഷാദ! – ലക്ഷ്മീദേവിക്കു നിവാസസ്ഥാനമായ വിഷ്ണു ഭഗവാന്‍!

മാ – ലക്ഷ്മി
നിഷീദതി – നിവസതി അസ്മിനി
തി മാനിഷാദഃ – ലക്ഷ്മീപതി
ത്വം – അങ്ങ്
ശാശ്വതീസമ – ചിരകാലത്തേക്ക്
പ്രതിഷ്ഠാം അഗമള്‍ – നിലനില്ക്കുന്ന കീര്‍ത്തിയെ പ്രാപിച്ചിരിക്കുന്നു.
യത് – യസ്മാത് – എന്തുകൊണ്ടെന്നാന്‍
ക്രൗഞ്ചമിഥുനാത് – രാക്ഷസ ദമ്പതികളില്‍
കാമമോഹിതം ഏകം – കാമ മോഹിതമായ ഒന്നിനെ (രജോഗുണ ശ്രീരാവണന്‍ അവര്‍കളെ)
അവധി – അങ്ങു വധിച്ചു.

ഇതിനെ ഗദ്യ രൂപത്തിലെടുത്താല്‍ നിഗ്രഹം അനുഗ്രഹമായി മാറുന്നതുകാണാം. രാമായണം കഥയ്ക്കു ഇതേ ചേരുകയുള്ളു. അല്ലാത്തപക്ഷം കഥ വെറും ‘കത’ യാകും. ബഹുവിധ രാമായണങ്ങള്‍ വിഷ്ണുവിന്റെ അവതാരത്തെയും അവതാരത്തിന്റെ ഉദ്ദേശശുദ്ധിയെയും മഹത്വത്തേയും മാഹാത്മ്യത്തെയും വാഴ്ത്തുമ്പോള്‍ ഇത് അനുഗ്രഹവചനം തന്നെ. ഒരിക്കലും നിഗ്രഹമചനമല്ല.

ഇന്ത്യന്‍ ശരീരവും ഫോറിന്‍ തലച്ചോറും വച്ചു ജീവിക്കുന്ന ചില ബുദ്ധിജീവികള്‍ ഈ രാജ്യത്തുണ്ട്. അവര്‍ക്ക് എന്തും അംഗീകരിക്കണമെങ്കില്‍, അത് സായിപ്പന്മാര്‍ അംഗീകരിച്ചതായിരിക്കണം. അത്മാവിനെക്കുറിച്ച് ഭാരതീയര്‍ പണ്ടുമുതലേ കണ്ടുപിടുത്തം നടത്തിയപ്പോള്‍ ഈ ബുദ്ധിജീവികള്‍ അതിനെ വറും മിഥ്യയെന്നു പറഞ്ഞു തള്ളി. അടുത്ത കാലത്ത് അമേരിക്കക്കാരും റഷ്യക്കാരും ആത്മാവുണ്ടന്നു കണ്ടുപിടിച്ചപ്പോള്‍ ഈ വര്‍ഗ്ഗത്തില്‍പ്പെട്ട അല്പാനന്ദന്മാരും അത്ഭുതാനന്ദന്മാരും കൊച്ചുതാനന്ദന്മാരും തുള്ളിച്ചാടാന്‍ തുടങ്ങി. ആത്മാവെന്ന അത്യന്താധുനിക സത്യം അംഗീകരിച്ചു സാഹിത്യ രചന തന്നെ നടത്തി.

ജീവത് പ്രപഞ്ചത്തിലത്ഭുതശാലയില്‍
ജീവന്‍ പരിപക്വ പാകങ്ങള്‍ ലംഘിച്ച്
ജീവിയായ് താനെ ജനിച്ചു മരിക്കുന്ന
ജീനിയസ്സ് ജന്മങ്ങള്‍ വൈചിത്ര്യ വൈകൃതം

ഡോക്ടര്‍ കുഞ്ചന്‍ നമ്പ്യാര്‍ ഇവരെപ്പറ്റി ഏതു പഞ്ചതന്ത്രത്തിലാണിപ്രകാരം എഴുതിയതെന്നു അന്വേഷിച്ചിട്ടു കാര്യമില്ല. അദ്ദേഹം പറഞ്ഞതു മഹാകാര്യമാണ്. ഇവിടെ സായിപ്പന്മാര്‍ കാടന്മാരായിരുന്ന കാലത്ത് ഇന്ത്യക്കാര്‍ ഇന്ത്യന്‍ പുരാണേതിഹാസങ്ങളില്‍ ‘മിസ്റ്റിക് സിംബോളിസം’ സുന്ദരമായിട്ടുപയോഗിച്ചിരുന്നു. അതിന്റെ തെളിവ് രാമായണത്തില്‍ തന്നെ അന്വേഷിക്കാം. ജീവന്റെ അവസ്ഥാത്രയങ്ങളെ എങ്ങിനെ പ്രതീകവല്ക്കരിച്ചിരിക്കുന്നുവെന്നു നോക്കാം. ജാഗ്രജീവന്‍ എന്ന വിശ്വന്റെ പ്രതീകമാണ് ശ്രീരാമന്‍. സുഷുപ്തജീവന്‍ എന്ന പ്രാജ്ഞന്റെ പ്രതീകമാണ് ലക്ഷ്മണന്‍. അതിനാല്‍ ജീവനും പ്രജ്ഞയും തമ്മിലുള്ള അഭേദ്യബന്ധത്തെക്കണക്കിലെടുത്ത് ജീവന്റെ ഏതു പ്രാപഞ്ചിക വ്യാപാരവും രാമലക്ഷ്മണന്മാര്‍ ഒരുമിച്ചാണ്.

സ്വപ്‌നജീവന്‍ എന്ന തേജസ്സിന്റെ പ്രതീകമാണ് ഉഗ്രനായ ഭരതന്‍. ഇനി വളരെ പ്രയാസപ്പെട്ടു മാത്രം ഉണ്ടാക്കാവുന്ന നാലാമത്തെ അവസ്ഥയാണ് തുരിയം. അതുകൊണ്ടാണ് അതിന്റെ പ്രതീകമായ ശത്രുഘ്‌നകുമാരനെ വളരെ കുറച്ചുമാത്രം രാമായണത്തില്‍ കാണുന്നത്. ഇനി ഗുണത്രയംകൂടി ശ്രദ്ധിക്കാം. സാത്വികഗുണപ്രതീകമാണ് വിഭീഷണന്‍ എന്ന ജന്റില്‍മാന്‍. ആഹാരം നീഹാരം നിദ്ര മൈഥുനം മുതലായി തലച്ചോറിന്റെ ആവശ്യമില്ലാത്ത പ്രാണവൃത്തി സഹജമായ കര്‍മ്മങ്ങള്‍ ചെയ്യുന്ന തമോഗുണത്തിന്റെ അസ്സല്‍ പ്രതീകമാണ് ഉറക്ക ശ്രീമാന്‍ കുംഭകര്‍ണ്ണവര്‍മ്മ ഇളയരാജാ. അഹങ്കാരത്തിന്റെയും അഷ്ടരാഗാദി ദോഷങ്ങളുടെയും കേന്ദ്രമായ രജോഗുണത്തിന്റെ ഉജ്ജ്വലപ്രതീകമാണ് കേഡിവീരന്‍ മര്‍ക്കടമുഷ്ടി മഹാരഥന്‍ രാവണന്‍തമ്പി. അഞ്ചു കര്‍മ്മേന്ദ്രിയങ്ങളും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും രജോഗുണത്താല്‍ വിജ്ര്യംഭിക്കുന്നതിന്റെ പ്രതീകമാണ് സംഖ്യാപരമായ പത്തുരാവണതലകള്‍. മിസ്റ്റിക്‌സിംബോളിസത്തില്‍ സംഖ്യ ചിലപ്പോള്‍ അസാധ്യമാകാറുണ്ടെന്നും നാണയവിലയിടിവ് പോലെ വിലയിടിവിന് ബാധകമാണെന്നും കരുതണം. പത്തുവിധ രജോഗുണ സ്വാധീനത്തിന്റെ അനുകാല പ്രതികാല പ്രതീകങ്ങളാണ് രാവണന്റെ ശക്തമായ ഇരുപതു കരങ്ങള്‍.

രാവണത്തലകളില്‍ മിന്നിത്തിളങ്ങുന്ന കിരീടങ്ങളും രാവണനെത്രൈലോക്യ ജേതാവായ ചക്രവത്തിയാക്കിയതുമെല്ലാം പ്രതീകപരമായ ചമല്‍ക്കാരങ്ങളാണ്. നിയമപ്രകാരം ശൂര്‍പ്പണഖയെന്ന ശ്രീലങ്കന്‍ സിനിമാത്രമെന്ന ഹരം രാവണ-വിഭീഷണ-കംഭകര്‍ണ്ണ സഹോദരിയാണ്. പക്ഷേ രാവണ സഹോദരിയെന്നു മാത്രമേ ശൂര്‍പ്പണഖാദേവിയെപ്പറ്റി പറയുന്നുള്ളു. രജോഗുണത്തിന്റെ അനുഗുണമാണു കാമം. അതിന്റെ പ്രതീകമാണ് ഉര്‍വ്വശീ അവാര്‍ഡ് കിട്ടേണ്ട ശൂര്‍പ്പണഖയെന്ന സര്‍പ്പസുന്ദരി രാക്ഷസപ്പെണ്‍മണി. ശക്തിത്രയം നോക്കണം. ഇച്ഛാശക്തിയുടെ പ്രതീകമാണ് രാമമാതാവായ കൗസല്യ. കര്‍മ്മ ശക്തിയുടെ പ്രതീകമാണ് എന്തിനും പോന്നവളായ കൈകേകിയെന്ന ഭരതമാതാവ്. ജ്ഞാനശക്തിയുടെ പ്രതീകമാണ് പ്രജ്ഞാ-തുരിയന്മാരായ ലക്ഷ്മണ-ശത്രുഘ്‌നാദികളുടെ മഹാമാതാവ് സുമിത്രയന്തര്‍ജ്ജനം ദശരഥന്‍ ശരീരവും അയോധ്യ പ്രപഞ്ചവും രാമായണം ജീവന്റെ പ്രാപഞ്ചിക വ്യാപാരസംരംഭവും.

കാരണത്തിങ്കലുദിച്ചു വികസിച്ച്
കാരണത്തില്‍തന്നെ അസ്തമിക്കേണ്ടുന്ന
‘കാര്യപ്രപഞ്ചരഹസ്യം’ മനുഷ്യനെ
കാര്യമായ്ത്തന്നെ പഠിപ്പിച്ചെടുക്കുവാന്‍
കാരണനാഥന്‍ മനുഷ്യാവതാരമായ്
കാരണം സൃഷ്ടിച്ചതാണു രാമായണം

എന്നു ശ്രീകാര്യം ജംഗ്ഷനിലെ കാരണാധികാരിയായ കാരണക്കവി വറുതെയെഴുതിയതൊന്നുമല്ല. കാരണവും കാര്യവും ശ്രീകാര്യവും ഇതിലുളളത് ശ്രദ്ധിക്കുക. ജാഗ്രജീവന്റെ പ്രതീകം രാമനാണെങ്കില്‍ ജ്ഞാനത്തിന്റെ പ്രതീകം സീതയാകുന്നു എന്നു ധരിച്ചാല്‍ പ്രാകൃതം ശരിയാവും. രാമന്‍ നമ്പൂതിരി സീതയമ്മയുടെ സംബന്ധക്കാരനാണെന്നും കരുതിക്കൊണ്ടിരുന്നാല്‍ അസംബന്ധം നടക്കും. പിള്ളേര്‍ക്ക് തന്തയുടെ പേര് പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കാന്‍ സാങ്കേതിക തടസ്സവും വരും. കര്‍ക്കടമാസം മുഴുവനും രാമായണം വായിച്ചിട്ടും എല്ലാക്കൊല്ലവും ഇതാവര്‍ത്തിച്ചിട്ടും പല വാല്‍മീകിമാര്‍ക്കും രാമനും സീതയും തമ്മിലുള്ള ബന്ധം തീരെ പിടിയില്ലാത്ത മാതിരിയാണ് ഭക്തിപ്രകടനം. അറിഞ്ഞുകൊണ്ടുള്ള ശ്രീരാമഭക്തി അത്യുത്തമം. അറിയാത്ത അന്ധമായ ഭക്തി അധമം. ചില പരമഭട്ടാരകന്മാരും രാമസീതാ ബന്ധം പറഞ്ഞ് അമ്പലത്തറകളില്‍ തനി രജോ ഗുണാത്മകമായി രാവണശൈലിയില്‍ തര്‍ക്കിച്ചും പന്തയംവച്ചും നശിക്കുന്നതുകണ്ടാല്‍ രാമന്‍ വീണ്ടും വില്ലെടുത്തെന്നും വരും.

 

ShareTweetSend

Related News

ഉത്തിഷ്ഠത ജാഗ്രത

ആര്‍ഷ സംസ്‌കാരത്തിന്റെ അമൂല്യത

ഉത്തിഷ്ഠത ജാഗ്രത

ഹിന്ദു സമുദായത്തിന്റെ കടമകള്‍

ഉത്തിഷ്ഠത ജാഗ്രത

ധര്‍മ്മവും ധര്‍മ്മവാഹിനിയായ ത്യാഗവുമാണ് രാമസന്ദേശവും ആത്മാരാമനായ ആഞ്ജനേയന്റെ സങ്കല്പവും

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies