ആറന്മുള: ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിറപുത്തിരി ആഘോഷം നടന്നു. പുലര്‍ച്ചെ 5.30ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള പുത്തിരിയാലിന്റെ തറയില്‍ എത്തിച്ച കറ്റകള്‍ കൈസ്ഥാനീയരായ മൂസ്സതുമാര്‍ ക്ഷേത്രത്തിലെത്തിച്ചു.
ഘോഷയാത്രയായാണ് ആല്‍ത്തറയില്‍ നിന്ന് കറ്റകള്‍ കൊണ്ടുവന്നത്. ക്ഷേത്രശ്രീകോവിലിലേക്ക് കറ്റകളെടുത്തശേഷം ഇല്ലംനിറ നടന്നു. കറ്റകള്‍ മേല്‍ശാന്തി പൂജിച്ചശേഷം പുറത്തെടുത്ത് ഓരോനെല്‍ക്കതിരാക്കി ഭക്തര്‍ക്ക് നല്‍കി.
Discussion about this post