വിഴിഞ്ഞം: മുല്ലൂര്‍ ദേവസ്വം ട്രസ്റ്റിന്റെ അധീനതയിലുള്ള മുല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ ഡിസംബര്‍ 26ന് ലക്ഷദീപ സമര്‍പ്പണം നടക്കും. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ വൈകുന്നേരം 5.30ന് ലക്ഷദീപത്തിന്റെ ദീപപ്രോജ്ജ്വലനം നിര്‍വഹിക്കും.
ക്ഷേത്രത്തില്‍ ഡിസംബര്‍ 26ന് രാവിലെ 6ന് ഗണപതി ഹോമം, 9ന് വെങ്ങാനൂര്‍ മേക്കുംകര നീലകേശി അമ്മ പാരായണസമിതിയുടെ ദേവീമാഹാത്മ്യ പാരായണം, ഉച്ചയ്ക്ക് 12ന് കഞ്ഞിസദ്യ, വൈകുന്നേരം 5 മുതല്‍ വിശേഷാല്‍ പൂജകള്‍. 5.30നാണ് ലക്ഷദീപസമര്‍പ്പണം നടക്കുന്നത്. കാഞ്ഞങ്ങാട് ദീപജ്യോതിയാണ് ലക്ഷദീപത്തിനുള്ള ദീപവിതാനങ്ങള്‍ ക്ഷേത്രത്തില്‍ സജ്ജീകരിക്കുന്നതെന്ന് ദേവസ്വം ട്രസ്റ്റ് സെക്രട്ടറി എസ്.സുരേഷ്‌കുമാരന്‍ തമ്പി അറിയിച്ചു.
Discussion about this post