Friday, July 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഉരുള്‍പൊട്ടലും പേമാരിയും: ഒന്പതുപേര്‍ മരിച്ചു

by Punnyabhumi Desk
Aug 7, 2012, 03:22 pm IST
in കേരളം

കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടലിലും തുടര്‍ന്നുണ്ടായ പേമാരിയിലും മരിച്ചവരുടെ എണ്ണം ഒന്പതായി. ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ പുല്ലൂരാംപാറയിലെ ഉരുള്‍പൊട്ടലില്‍ ഒന്പതു പേര്‍ മരിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം എട്ടു പേര്‍ മരിച്ചു. ലിസി, മക്കളായ കുട്ടൂസ്, ജോയല്‍, പുത്തന്‍പുരയ്ക്കല്‍ വര്‍ക്കി, തുണ്ടത്തില്‍ ജോസഫ്, തുണ്ടത്തില്‍ ഏലിയാമ്മ, ഇരിട്ടി വള്ളിത്തോട് ബാബുവിന്റെ മകന്‍ അക്ഷയ്, ബിനുവിന്റെ മകള്‍ ജ്യോത്സന എന്നിവരാണ് മരിച്ചത്. ഗോപാലന്‍, ലിസി, ഔസേപ്പ്, ജോയല്‍, ജ്യോത്സന, അക്ഷയ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ മുതല്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. 500 ഏക്കറോളം സ്ഥലം ഒലിച്ചുപോയിട്ടുണ്ട്.  ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അവധി പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലില്‍ ഒമ്പത് വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മണ്ണിടിഞ്ഞ് പുല്ലൂരാംപാറയിലെ റോഡുകളും പൂര്‍ണമായും തകര്‍ന്നു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആനക്കാംപൊയില്‍, പുല്ലൂരാംപാറ, കൊടക്കാട്ട് പാറ, മഞ്ഞുമല എന്നീഭാഗങ്ങള്‍ പൂര്‍ണ്ണമായും മറ്റ് പ്രദേശങ്ങളുമായി ഒറ്റപ്പെട്ടു. റോഡ് ഗതാഗതം പൂര്‍ണ്ണമായും തകരാറിലായി. പലയിടത്തും റോഡുകള്‍ തിരിച്ചറിയാനാവാത്തവിധം വെള്ളം കെട്ടിനില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനും ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ എട്ടോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് വിവരം. മുക്കം പുഴ കരകവിഞ്ഞ് ഒഴുകുകയാണ്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ഒരു കുട്ടി വെള്ളത്തില്‍ വീണ് മരിച്ചു. വള്ളിത്തോട് സ്വദേശി അക്ഷയ് 9 ആണ് മരിച്ചത്. അതിനിടെ ഇടുക്കി ഉളിക്കലില്‍ വീണ്ടും ഉരുള്‍പ്പൊട്ടി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലകളിലുള്ളവരെ ഒഴിപ്പിച്ചു. കണ്ണൂരില്‍ വാണിയപ്പാറ ആനപ്പന്തി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കനത്തമഴയെ തുടര്‍ന്ന് ഇരിട്ടി, ശ്രീകണ്ഠാപുരം പട്ടണങ്ങള്‍ വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനവും കാണാതായവര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies