മനില: ഫിലിപ്പീന്‍സില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി യുവാവ് കൊയിലാണ്ടി മൂടാടി കൊളാറവീട്ടില്‍ ബിജു(36)വിനെ മോചിപ്പിച്ചതായി വീട്ടാകാര്‍ക്ക് വിവരം ലഭിച്ചു. 14 മാസമായി തീവ്രവാദികളുടെ തടങ്കലിലായിരുന്ന ബിജു ഇന്നു പുലര്‍ച്ചെ 2.30നാണ് മോചിതമായത്. ബിജു വീട്ടിലേക്കു വിളിച്ചു താന്‍ രക്ഷപെട്ട വിവരം അറിയിച്ചു. തന്നെ തീവ്രവാദികള്‍ തന്നെ ഉപദ്രവിച്ചില്ലെന്നും ബിജു അറിയിച്ചു.
അല്‍ഖായിദ ബന്ധമുള്ള അബുസയ്യാഫ് തീവ്രവാദികളാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയത്. കുവൈത്ത് ആസ്ഥാനമായ സ്വകാര്യ കമ്പനിയില്‍ മാനേജരായിരുന്ന ബിജു ഫിലിപ്പീന്‍സ് സ്വദേശിയായ ഭാര്യ അലീനയെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ഫിലിപ്പീന്‍സ് സുലു പ്രവിശ്യയിലെ ടെംപാര്‍ക്ക് ഗ്രാമത്തിലെ ഭാര്യവീട്ടില്‍ വച്ചാണ് ആയുധധാരികളായ അക്രമി സംഘം ബിജുവിനെ തട്ടിക്കൊണ്ടുപോയത്.
ഫിലിപ്പീന്‍സ് സ്വദേശിനി അലീനയാണ് ബിജുവിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.
Discussion about this post