ന്യൂഡലിഹി: ലണ്ടന്‍ ഒളിന്പിക്സില്‍ വെള്ളിമെഡല്‍ നേടിയ സുശീല്‍കുമാറിന് സമ്മാനങ്ങളുടെ പെരുമഴ. ഹരിയാണ സര്‍ക്കാര്‍ ഒന്നരക്കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ചു. കൂടാതെ സൊനാപ്പെട്ടില്‍ ഗുസ്തി അക്കാദമി തുടങ്ങാന്‍ സ്ഥലവും നല്‍കുന്ന് ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍സിങ് ഹൂഡ പറഞ്ഞു. സുശീലിന് ഡല്‍ഹി ഗവണ്‍മെന്‍റ് ഒരു കോടി രൂപ സമ്മാനമായി നല്‍കും.
റെയില്‍വേയില്‍ അസിസ്റ്റന്റ് കൊമേഴ്‌സ്യല്‍ മാനേജരായ സുശീലിന് 75 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് റെയില്‍വേ മന്ത്രി മുകുല്‍ റോയ് പ്രഖ്യാപിച്ചു. സുശീലിന്റെ പരിശീലകന്‍ സത്പാല്‍ സിങ്ങിന് റെയില്‍വേ ഒരു ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുസ്തിയില്‍ ശനിയാഴ്ച വെങ്കലം നേടിയ യോഗേശ്വര്‍ ദത്തിന് ഹരിയാണ സര്‍ക്കാര്‍ 75 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post