കൊച്ചി: കയര്‍ വ്യവസായ മേഖല ആധുനികവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി മറൈന്‍ഡ്രൈവില്‍ ആരംഭിച്ച അന്തര്‍ദേശീയ കയര്‍ ടെക് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി ഗുണമേന്മയുള്ള ഉത്പന്നങ്ങളും പാകപ്പെടുത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ കുറച്ച് ആളുകള്‍ മാത്രമേ യന്ത്രവത്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുള്ളു. ബാക്കിയുള്ളവരെയും യന്ത്രവത്കരണ മേഖലയിലേക്ക് ആവശ്യമായ പരിശീലനംകൊടുത്ത് കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി വയലാര്‍ രവി അധ്യക്ഷനായിരുന്നു. കയര്‍ ബോര്‍ഡിന്‍റെ നേട്ടങ്ങളുടെ മാനുവല്‍ കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാല്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. കയര്‍ എക്‌സ് പോയുടെ പ്രദര്‍ശനം മന്ത്രി കെ. ബാബു നിര്‍വഹിച്ചു.
കൊച്ചി മേയര്‍ ടോണി ചമ്മണി, എം.പി.മാരായ പി.സി. ചാക്കോ, കെ.പി. ധനപാലന്‍, രാമ സുബ്ബു, എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, അന്‍വര്‍ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സുബ്രതാ ഹസാരിക, സെക്രട്ടറി എം. കുമാരരാജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post