ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷ കര്‍ശനമാക്കി. കഴിഞ്ഞദിവസമുണ്ടയ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ക്ഷേത്രത്തിലും പരിസരത്തും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അഞ്ച് എസ്‌ഐമാരുടെ നേതൃത്വത്തില്‍ 50 അംഗ സംഘത്തെയാണ് കൂടുതലായി നിയോഗിച്ചിട്ടുള്ളത്.
ഗുരുവായൂരിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, വ്യാപാര കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് ഏരിയകള്‍, ക്ഷേത്രപരിസരത്തെ ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്്. ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് സുരക്ഷ സംബന്ധിച്ച പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ പോലീസിനെ അറിയിക്കണമെന്ന് നിര്‍േദശമുണ്ട്്. ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുക.
Discussion about this post