തിരുവനന്തപുരം: മാഞ്ഞാലിക്കുളത്ത് ആരംഭിച്ച ദേശീയ സരസ്‌മേളയിലെ സ്റ്റാളുകളല്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു. മേളയുടെ ഉദ്ഘാടന ദിനം മുതല്‍ ഈ അപൂര്‍വ്വ കാഴ്ചകാണാന്‍ പൊതുജനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വയംസഹായ സംഘങ്ങള്‍ ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിതന്നെ ഒരുക്കിയിട്ടുണ്ട്. ഹരിയാനയിലെ ഗലാബന്ദ് നെക്ക്‌ലെസ്, കോലാപ്പുരി ചെരുപ്പുകള്‍, പശ്ചിമബംഗാളിലെ ചണത്തില്‍ നിര്‍മ്മിച്ച മനോഹരമായ ചെരുപ്പുകള്‍ എന്നിവ മേളയെ ആകര്‍ഷകമാക്കുന്നു. മുളയിലും തടിയിലും നിര്‍മ്മിച്ച ആറടിയിലധികം നീളമുള്ള അമ്പും വില്ലും രാജസ്ഥാന്‍ സ്വദേശിയായ രത്തന്‍ലാലും പത്‌നിയും ഒരുക്കിയ സ്റ്റാളിലുണ്ട്. 70 മീറ്റര്‍ കൂടുതല്‍ ദൂരത്തേയ്ക്ക് ലക്ഷ്യം കുറിക്കാവുന്ന ഈ അമ്പും വില്ലും ദേശീയ സംസ്ഥാന അമ്പെയ്ത്തു മത്സരങ്ങളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്നു. 500 രൂപ മുതല്‍ 1500 രൂപ വരെയാണ് ഇതിന്റെ വില. ഇവയ്ക്കു പുറമേ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ നാടന്‍ പലഹാരങ്ങളുടെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്.
ഹൈദ്രാബാദിന്റെ മുഖ്യ ആകര്‍ഷകമായ കോട്ടണ്‍ മാറ്റുകള്‍, പശ്ചിമബംഗാളിന്റെ മഡ്ക, ജൂട്ട് മാറ്റുകള്‍, ചിപ്പിമാലകള്‍, ഉത്തരാഖണ്ടിന്റെ ലതര്‍ മാറ്റുകള്‍, ഛത്തീസ്ഗഡിന്റെ പിതð മാറ്റുകള്‍, ഗുജറാത്തിന്റെ തുണികൊണ്ടുള്ള പാവകള്‍, ആന്ധ്രാപ്രദേശിന്റെ പെയിന്റിംഗ്, തമിഴ്‌നാടിന്റെ ക്രിസ്റ്റല്‍ ഉല്‍പ്പന്നങ്ങള്‍, പട്ടുകൂറ ഉല്‍പന്നങ്ങള്‍, ബീഹാറിന്റെ ലതര്‍ ഉല്‍പ്പന്നങ്ങള്‍, കോറാഗ്രാസ്സ്, കുളവാഴ, തഴ എന്നിവ കൊണ്ടുള്ള കൂടകള്‍, പത്തനംതിട്ടയുടെ മുഖമുദ്രയായ ആറമ്മുള കണ്ണാടികള്‍, മലപ്പുറത്തെ രാമച്ചം ഉല്‍പ്പന്നങ്ങള്‍, അതിയന്നൂര്‍ ബ്ലോക്കിലെ ഡെക്കോപെയിന്റിംഗ് പൊട്ട് പെയിന്റിംഗ്, പാറശ്ശാലയിലെ തേക്ക് കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, കാഞ്ഞിരംകുളത്തിന്റെ ഓര്‍ഗാന്റിംഗ് പൂക്കള്‍, സോക്‌സ് കോട്ടണ്‍ കൊണ്ടുള്ള പൂക്കള്‍, കമ്പിളി നൂലുകൊണ്ടുള്ള പൂക്കള്‍, വ്യത്യസ്ത മുള ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും മേളയിലെ ആകര്‍ഷണങ്ങളാണ്.
Discussion about this post