തിരുവനന്തപുരം: കെ.പി.സി.സി പുനസംഘടന ഗ്രൂപ്പ് നോക്കി ആകരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടു. ജില്ലകള്‍ ഗ്രൂപ്പു നോക്കി പങ്കിടുന്നതിനുള്ള നീക്കങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും ഗ്രൂപ്പല്ല കാര്യക്ഷമതയാണ് മാനദണ്ഡമാക്കേണ്ടതെന്നും സുധീരന്‍ പറഞ്ഞു. പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ കോണ്‍ഗ്രസ്സിനെ കാണുന്നത്. മതേതര ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുനസംഘടനയുണ്ടാകുന്പോള്‍ അത് ജനങ്ങളെ നിരാശപ്പെടുത്തുന്ന രീതിയിലാകരുതെന്നും സുധീരന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായ സാഹചര്യത്തില്‍ പുന:സംഘടനയില്‍ വീഴ്ചയുണ്ടാകാതരിക്കാന്‍ നിഷ്പക്ഷ സമിതിയുണ്ടാക്കണമെന്നും സുധീരന്‍ പറഞ്ഞു.
Discussion about this post