കോതമംഗലം: കോതമംഗലം പൈങ്ങോട്ടൂരിനടുത്ത് കടവൂരില്‍ ഉരുള്‍പോട്ടലില്‍ ഒരാള്‍ മരിച്ചു. നാല് പേരെ കാണാനില്ല. ആറ് വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. ഈവീടുകളില്‍ ഉണ്ടായിരുന്ന ആറുപേരെയാണ് കാണാതായിട്ടുള്ളത്. കടവൂര്‍ താണിക്കുഴി നാരായണന്‍, ഔസേപ്പ് എന്നിവരാണ് മരിച്ചത്.
പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ വീണ്ടും ഉരുള്‍ പൊട്ടലിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു. പ്രദേശത്ത് അവശേഷിക്കുന്ന വീടുകളിലുള്ള ആള്‍ക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. മഴു തുടരുകയാണെങ്കില്‍ മണിയാര്‍ ഡാം തുറന്നുവിടാന്‍ സാധ്യതുണ്ടെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. കനത്ത മഴ രക്ഷാപ്രവര്‍ത്തെത്തെയും ബാധിക്കുന്നുണ്ട്. പോലീസും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
Discussion about this post