ഓസ്റ്റിന്‍: സൈക്ലിങ്ങ് ഇതിഹാസതാരം ലാന്‍സ് ആംസ്‌ട്രോങ്ങിന് ആജീവനാന്ത വിലക്ക്. 1999 മുതല്‍ 2005 വരെയുള്ള മത്സരങ്ങള്‍ ആംസ്‌ട്രോങ്ങ് വിജയിച്ചത് ഉത്തേജക മരുന്നിന്‍റെ ഉപയോഗത്തിലൂടെയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. യു.എസ് ആന്റി ഡോപ്പിങ്ങ് ഏജന്‍സി ചീഫ് ട്രാവിസ് ടൈഗാര്‍ട്ടാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.
ആംസ്‌ട്രോങ്ങ് നേടിയ ഏഴ് ടൂര്‍ ഡി ഫ്രാന്‍സ് മെഡലുകളും തിരിച്ചുവാങ്ങിക്കും. ലാന്‍സ് ആംസ്‌ട്രോങ് അന്താരാഷ്ട്ര മത്സരരംഗത്തുനിന്ന് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. അര്‍ബുദ ബാധിതനായിരുന്ന ആംസ്‌ട്രോങ്, രോഗബാധയെ അതിജീവിച്ചശേഷമാണ് ലോകത്തെ ഏറ്റവും മികച്ച താരമായി മാറിയത്. 1996-ലാണ് ഇദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്.
Discussion about this post