കോട്ടയം: പിറവം റോഡ് റയില്‍വേ സ്‌റ്റേഷനു സമീപം ബോംബ് വെച്ച കേസില്‍ പ്രതിയെന്നു സംശയിക്കുന്ന സെന്തില്‍ കുമാര്‍ (37) പൊലീസ് പിടിയില്‍. ഷൊര്‍ണൂരിലെ ഒരു വീട്ടില്‍ നിന്നാണ് സെന്തിലിനെ പിടികൂടിയത്. സെന്തില്‍ കുറ്റംസമ്മതിച്ചതായാണ് സൂചന. ബോംബ് കണ്ടെത്തിയ വെള്ളൂരിലേക്ക് സെന്തിലിനെ തെളിവെടുപ്പിന് കൊണ്ടുപോയി. സെന്തിലിനു പിന്നില്‍ ഏതെങ്കിലും സംഘടനകള്‍ക്കു പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വെളിയനാട് സ്വദേശി സന്തോഷ് എന്നയാളാണ് ബോംബ് നിര്‍മിച്ചുനല്‍കിയതെന്ന് സെന്തില്‍ മൊഴി നല്‍കിയിട്ടുണ്ട്. സെന്തില്‍ നല്‍കിയ മേല്‍വിലാസം തേടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാള്‍ ഉടന്‍ പിടിയിലാവുമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പോലീസ് കരുതുന്നത്.
Discussion about this post