ടൌണ്‍സ്വില്‍: ഓസ്ട്രേലിയയെ പരാജയപ്പെടുത്തി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ കിരീടം ചൂടി. എതിരാളികളായ അവരുടെ നാട്ടില്‍ കീഴടക്കിയാണ് ഇന്ത്യ മൂന്നാം ലോകകപ്പ് കിരീടം നേടിയത്. ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.
സെഞ്ചുറി നേടിയ (പുറത്താകാതെ 111 റണ്‍സ്) ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് പുറത്താകാതെ 111 റണ്‍സും വിക്കറ്റ് കീപ്പര്‍ സന്ദീപ് പട്ടേല്‍ 62 റണ്‍സും നേടി. ബാബ അപരാജിത് 33 റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത അന്‍പത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 47.4 ഓവറില്‍ ലക്ഷ്യം മറികടന്നു. പുറത്താകാതെ 87 റണ്‍സ് നേടിയ വില്യം ബോസിസ്റോ ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ആഷ്ടണ്‍ ടര്‍ണര്‍ 43 റണ്‍സും ട്രവീസ് ഹെഡ് 37 റണ്‍സും നേടി.
10 ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സന്ദീപ് ശര്‍മ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൌളിംഗാണ് കാഴ്ചവെച്ചത്.
Discussion about this post