മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ എ.കെ.ഹംഗല്‍ (95) അന്തരിച്ചു. സാന്താ ക്രൂസിലെ ആശാ പരേഖ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വീഴ്ചയില്‍ തുടയെല്ലിനുണ്ടായ പൊട്ടലിനെത്തുടര്‍ന്ന് ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്തസമ്മര്‍ദ്ദം, വൃക്ക തകരാര്‍ എന്നിവ മൂലം തുടയെല്ലില്‍ ശസ്ത്രക്രിയ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഹംഗല്‍ 200 ഓളം ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഷോലെ, ബവാര്‍ച്ചി, ആയിന, നമക് ഹറാം തുടങ്ങിയ ഹിറ്റ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഹംഗലിന് ഹിന്ദി സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2006ല്‍ രാജ്യം പദ്മ ഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ബോളിവുഡിലെ ഫോട്ടോഗ്രാഫറും ക്യാമറാമാനുമായ വിജയ് ഹംഗല്‍ ഏക മകനാണ്.
Discussion about this post