Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം

by Punnyabhumi Desk
Aug 28, 2012, 01:27 pm IST
in സനാതനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അദ്ധ്യാത്മരാമായണം – സത്യാനന്ദസുധ

(ഭാഗം 30)

ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം

ഭൂലോകത്തുണ്ടായ ആദികാവ്യമായാണു നാം രാമായണത്തെ കരുതുന്നത്. പക്ഷെ അതിന്റെ സൃഷ്ടി ആദ്യം സംഭവിച്ചത് ഭൂലോകത്തല്ല. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം വാല്മീകി മഹര്‍ഷി മനുഷ്യര്‍ക്കുവേണ്ടി അതു രചിക്കുംമുമ്പ് രാമായണ നിര്‍മ്മിതി സത്യലോകത്തു നടന്നു കഴിഞ്ഞിരുന്നു. അതിന്റെ രചയിതാവാകട്ടെ പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍മ്മം നിര്‍വഹിക്കുന്ന ബ്രഹ്മാവുമായിരുന്നു. അങ്ങനെ നമുക്കു സങ്കല്പിക്കാനാവുന്നതിനപ്പുറം അതിപുരാതനമാണു രാമായണം. സത്യലോകത്തുണ്ടായ രാമായണത്തിന്റെ വലിപ്പത്തിനും വ്യത്യാസമുണ്ട്. നൂറുകോടി ഗ്രന്ഥങ്ങളാണ് അതിന്റെ വലിപ്പം. വാല്മീകി നമുക്ക് അതു പകര്‍ന്നു നല്‍കുമ്പോള്‍ ഗ്രന്ഥസംഖ്യ ഇരുപത്തിനാലായിരമായി ചുരുങ്ങി. എഴുത്തച്ഛനാണ് രാമായണകാവ്യത്തിന്റെ രചനയിലന്തര്‍ഭവിച്ച ഈ അലൗകികമാനങ്ങള്‍ നമുക്ക് പറഞ്ഞു തന്നിരിക്കുന്നത്. വസ്തുസ്ഥിതി ഇതൊക്കെയാണെങ്കിലും നാം വസിക്കുന്ന ഭൂമണ്ഡലത്തിലെ ആദികാവ്യമാണു രാമായണമെന്നതിനു തര്‍ക്കംവേണ്ട. എന്തുകൊണ്ടെന്നാല്‍ ഭൂലോകത്തിലുണ്ടായ ആദ്യത്തെ കാവ്യം വാല്മീകി രാമായണമാകുന്നു. കാവ്യം ഗുണംകൊണ്ടു ഒന്നാം സ്ഥാനമര്‍ഹിക്കയാലും അതു ആദികാവ്യംതന്നെ.

ശ്രീരാമന്‍ പരമാത്മാവാണെന്നു ആദ്യമേവ്യക്തമാക്കിയല്ലോ. അദ്ദേഹം നിര്‍വഹിക്കുന്ന പ്രപഞ്ചലീലയാണു രാമായണം. പരിധികളേതുമില്ലാത്ത അഖണ്ഡ സച്ചിദാനന്ദാസ്വാദനമാണ് അതിന്റെ ഫലം. അതാണുരസം. അവന്‍ രസമാകുന്നു എന്നു തൈത്തരീയ ഉപനിഷത്. അനാദിയും അനന്തവുമായ പ്രപഞ്ചലീലയുടെ വൈപുല്യം നിര്‍ണ്ണയിപ്പാന്‍ ബ്രഹ്മാവിനുപോലും ശേഷിയില്ല. ആ നിലയ്ക്കു നിസ്സാരമായ മാനുഷ ജന്മംകൊണ്ട് അതു പൂര്‍ണ്ണമായി ഗ്രഹിക്കുന്നതിനെപ്പറ്റി സങ്കല്പിക്കുകപോലും സാദ്ധ്യമല്ല. നാമറിയുന്നത് രാമകഥയുടെ ഒരു തെല്ലുമാത്രം. നമുക്കുലഭ്യമായിട്ടുള്ളതും അല്പംതന്നെ. അതുപോലും നേരേമനസ്സിലാക്കുകയെന്നുള്ളത് അതീവശ്രമകരമായ പണിയാണെന്നതിനു തര്‍ക്കം വേണ്ട. ഋഗ്‌യജുസ്സാമാഥര്‍വങ്ങളുടെ സാരസര്‍വസ്വമാണു രാമായണം.

രാമായണമുള്‍ക്കൊള്ളുന്ന അര്‍ത്ഥതലങ്ങള്‍ എത്രയോ സൂക്ഷ്മമാണെന്നു ഇതില്‍നിന്നും ഊഹിച്ചുകൊള്ളണം. അവയെല്ലാം ബൗദ്ധികമായി ഗ്രഹിക്കുകപോലും എളുപ്പമല്ലല്ലൊ. അതും കടന്നു അവയുടെ പ്രത്യക്ഷാനുഭൂതി കൈവന്നാലേ ഭൂലോകത്തുള്ള രാമായണമെങ്കിലും അറിഞ്ഞു എന്നു കരുതാനാവൂ. രാമായണത്തെ അറിഞ്ഞു എന്നഭിമാനിക്കുന്നവര്‍ അധികവും അതിനെ മനസ്സിലാക്കിയിട്ടില്ലെന്നതാണു വാസ്തവം. ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യാത്മരാമായണത്തിനു രചിച്ച പാദപൂജാവ്യാഖ്യാനം വായിക്കുമ്പോള്‍ ഈ മഹാഗ്രന്ഥത്തിന്റെ വൈപുല്യമാര്‍ന്ന സ്വരൂപം വ്യക്തമായിത്തീരും. അപ്പോഴാണു രാമായണത്തെപ്പറ്റി അറിയാന്‍ ഏറെ അവശേഷിക്കുന്നുണ്ട് എന്ന് തിരിച്ചറിവുണ്ടാവുക. ശ്രീരാമായണത്തെ അറിയാന്‍ ആരംഭിക്കുന്നതും അപ്പോള്‍ മുതലായിരിക്കും. രാമായണത്തെ മനസ്സിലാക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. അതില്‍ അറിയാന്‍ ഇനിയും ഏറെയുണ്ടെന്നാണു സൂചന. രാമായണത്തെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാകും. ശ്രദ്ധയും ഭക്തിയും പരിശ്രമശീലവും ഗുരുപാദങ്ങളിലുള്ള സമര്‍പ്പണവും ഉള്ളവര്‍ക്ക് ആര്‍ക്കും രാമായണം ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഭൂലോകത്തു ലഭ്യമായ രാമായണം മാത്രമല്ല സത്യലോകത്തുള്ള വിപുലരാമായണംവരെ സ്വാനുഭൂതിയാക്കി മാറ്റാന്‍ സാധിക്കും. അപ്പോള്‍ രാമായണപഠിതാവ് ശ്രീരാമന്‍തന്നെ ആയിക്കഴിഞ്ഞിരിക്കുകയും ചെയ്യും.

നാം വസിക്കുന്ന ഈ ഭൂഗോളം ഏതൊരു ബ്രഹ്മാണ്ഡത്തിന്റെ ഭാഗമായിരിക്കുന്നുവോ ആ ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടാവാണ് പുരാണങ്ങളില്‍ സാധാരണ പരമാര്‍ശിക്കപ്പെടുന്ന ബ്രഹ്മാവ്. പരബ്രഹ്മസ്വരൂപനായ ശ്രീരാമചന്ദ്രന്റെ അഥവാ വിഷ്ണുവിന്റെ നാഭി കമലത്തിലാണ് അദ്ദേഹത്തിന്റെ ജനനം. പരമാത്മാവായ രാമനെപ്പറ്റി ബ്രഹ്മാവിനുള്ളജ്ഞാനം മനുഷ്യരായ നമ്മുടെ ജ്ഞാനത്തെക്കാള്‍ അനന്തവിസ്തൃതമാണെങ്കിലും അപൂര്‍ണ്ണമാണെന്നേ പറഞ്ഞുകൂടൂ. അനന്തകോടി ബ്രഹ്മാക്കളും അവര്‍ സൃഷ്ടിച്ച അനന്തകോടി ബ്രഹ്മാണ്ഡങ്ങളും പരമാത്മാവിലുള്ളതില്‍ ഒരാള്‍മാത്രമാണ് നമ്മുടെ ബ്രഹ്മാവ്. മറ്റു ബ്രഹ്മാണ്ഡങ്ങളെപ്പറ്റിയോ ബ്രഹ്മാക്കളെപ്പറ്റിയോ അറിവില്ലാത്ത നമ്മുടെ ബ്രഹ്മാവിന് സര്‍വാധാരമായ (എല്ലാറ്റിനുമാധാരമായ) രാമനെപ്പറ്റി പൂര്‍ണ്ണജ്ഞാമുണ്ടെന്നു പറയാന്‍ പറ്റുകയില്ലല്ലോ.

നൂറുബ്രഹ്മവര്‍ഷം കഴിഞ്ഞാല്‍ ബ്രഹ്മവും ലയിച്ചുപോകുമെന്നതിനാല്‍ അതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റിയും ബ്രഹ്മാവ് ജനിക്കുന്നതിനുമുമ്പുമുള്ള കാര്യങ്ങളെപ്പറ്റിയും അദ്ദേഹത്തിനു വ്യക്തമായ ജ്ഞാനം ഉണ്ടാവുകവയ്യ. അനാദ്യനന്തമായി അനേകകോടി ബ്രഹ്മാണ്ഡങ്ങളിലൂടെയും ത്രിമൂര്‍ത്തികളിലൂടെയും പരമാത്മാവ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചലീലയാകുന്ന രാമായണത്തിന്റെ ഒരു നേരിയ അംശം മാത്രമെ നമ്മുടെ ബ്രഹ്മാവിനുമറിയൂ. അതുപോലും അദ്ദേഹത്തിനു വാഗ് രൂപത്തില്‍ രചിക്കാന്‍ നൂറുകോടി ഗ്രന്ഥങ്ങള്‍ വേണ്ടിവന്നു. അത്രയുമുണ്ട് അതിന്റെ വിസ്തൃതി. അനുഷ്ടുപ് ഛന്ദസ്സിലുള്ള ഒരു ശ്ലോകമാണ് ഒരു ഗ്രന്ഥം. നൂറുകോടി ശ്ലോകങ്ങളില്‍ ബ്രഹ്മാവ് രാമായണം രചിച്ചു എന്നു സാരം. മുപ്പത്തിരണ്ടക്ഷരമാണ് ഒരു ഗ്രന്ഥത്തിലുണ്ടാവുക. അതിനാല്‍ അനുഷ്ടുപ്പല്ലാത്ത ശ്ലോകങ്ങളില്‍ കാവ്യം രചിക്കുമ്പോള്‍ മുപ്പത്തിരണ്ടക്ഷരം ഒരു ഗ്രന്ഥമെന്ന തോതില്‍ ഗ്രന്ഥസംഖ്യനിര്‍ണ്ണയിക്കുന്ന രീതി പണ്ടേ പ്രചാരത്തിലുള്ളതാണ്.

ബ്രഹ്മാവിന്റെ രാമായണം തപോലോകജനലോകമഹര്‍ലോക സ്വര്‍ലോക ഭുവര്‍ലോകങ്ങള്‍ കടന്ന് ഭൂലോകത്തിലെത്തുമ്പോള്‍ ഇരുപത്തിനാലായിരം ഗ്രന്ഥങ്ങളായി ചുരുങ്ങിപ്പോകുന്നു. നൂറുകോടിഗ്രന്ഥങ്ങള്‍ ഭൂമിയിലില്ലെന്നു എഴുത്തച്ഛന്‍ പറഞ്ഞത് അതുകൊണ്ടാണ്. സത്യലോകംമുതല്‍ മഹര്‍ലോകംവരെ അതിനു കുറവൊന്നും സംഭവിക്കുന്നില്ല. മഹര്‍ലോകത്തു ബോധത്തെ ഉറപ്പിച്ച വാല്മീകിയും വ്യാസനും എഴുത്തച്ഛനുമെല്ലാം നൂറുകോടി ഗ്രന്ഥങ്ങളുള്ള രാമായണം കണ്ടവരാണ്. ശബ്ദത്തെക്കുറിച്ചു പ്രതിപാദിച്ചവേളയില്‍ മദ്ധ്യമാശബ്ദത്തിന്റെ ഉപരിമണ്ഡലമായ മഹര്‍ലോകത്തുനിന്നുകൊണ്ടു മഹര്‍ഷിമാര്‍ പശ്യന്തീശബ്ദത്തെകാണുമെന്നു പറഞ്ഞിട്ടുള്ളത് ഓര്‍ക്കുമല്ലോ. അവര്‍ ശ്രീരാമായണത്തിന്റെ പൂര്‍ണ്ണദര്‍ശനം നേടിയ പരമഭാഗ്യവാന്മാരാണ്.

മഹര്‍ലോകത്തുനിന്നു സ്വര്‍ലോകത്തേക്കു കടക്കുന്നതോടെ അറിവിന്റെ വിസ്തൃതിയും അഗാധതയും തീക്ഷ്ണതയും പ്രസന്നതയും ചുരുങ്ങിത്തുടങ്ങുന്നു.ഭുവര്‍ലോകത്തിലേക്കും പിന്നെ ഭൂലോകത്തിലേക്കുമെത്തുമ്പോള്‍ അതു നന്നേ ചുരുങ്ങിപ്പോകുന്നു. പ്രപഞ്ചാധാരമായ പരമാത്മാവാണു ഞാനെന്ന യാഥാര്‍ത്ഥ്യം മറന്നു ഞാന്‍ ശരീരംമാത്രമാണെന്ന അബദ്ധധാരണയിലാണല്ലോ ഭൂലോകവാസികളധികവും കഴിയുന്നത്. ആനന്ദസ്വരൂപനായ ജീവന്മാര്‍ ദുഃഖമൂര്‍ത്തികളായി മത്സരിക്കുകയും കലഹിക്കുകയും ചെയ്യുന്നതാണ് നിരന്തരം ഇവിടെ കാണപ്പെടുന്നത്. അതിനുള്ള സിദ്ധൗഷധമാണ് ബ്രഹ്മലോകത്തുനിന്നുദ്ഭവിച്ച് ഭൂലോകംവരെ പ്രവഹിച്ചെത്തിയിരിക്കുന്ന ശ്രീരാമായണമഹാഗംഗ.

ഭൂലോകത്തെ രാമായണം ഇരുപത്തിനാലായിരം ഗ്രന്ഥങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോയതില്‍ ഖേദംവേണ്ട. അതു ആ കണ്ഠം പാനംചെയ്യുക. അതിന്റെ അര്‍ത്ഥതലങ്ങളില്‍ ഹൃദയംകൊണ്ടു ലയിക്കുക. അനുഭൂതിയുടെ ഉപരിമണ്ഡലങ്ങളിലേക്കു അതിലൂടെ കയറിച്ചെല്ലുക. ശരീരം ഭൂമണ്ഡലത്തില്‍ സജീവമായി കുടികൊള്ളവേതന്നെ ഭുവര്‍ലോക സ്വര്‍ലോകങ്ങളിലുള്ള താരതമ്യേന വിപുലമായ രാമായണങ്ങളെ അനുഭവിച്ചു സന്തുഷ്ടരായി മഹര്‍ലോകത്തെത്തിനിന്നുകൊണ്ട് ബ്രഹ്മനിര്‍മ്മിതമായ നൂറുകോടി ഗ്രന്ഥ വിസ്തൃതമായ രാമായണം സാക്ഷാത്കരിച്ച് ശ്രീരാമന്റെ പ്രപഞ്ചലീലയില്‍ രാമായണത്തില്‍ പങ്കാളികളാവാം. ശ്രീരാമനായിത്തീരാം. തിരുവനന്തപുരത്തു ചേങ്കോട്ടുകോണത്തെ ആശ്രമത്തിലിരുന്നുകൊണ്ട് ബ്രഹ്മശ്രീനീലകണ്ഠഗുരുപാദര്‍ നിര്‍വഹിച്ച മഹാതപസ്സ് അതായിരുന്നു. അദ്ദേഹത്തെ ആത്മാരാമനാക്കിത്തീര്‍ത്തതും അദ്ധ്യാത്മരാമായണമായിരുന്നു. പാദപൂജയെന്ന ഗുരുപാദ ജീവചരിത്രഗ്രന്ഥത്തില്‍ ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ അതിന്റെ തത്ത്വശാസ്ത്രം വ്യക്തമാക്കിയിട്ടുണ്ട്.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies