ലണ്ടന്‍: രഹസ്യരേഖകള്‍ പുറത്തുവിട്ട് അമേരിക്കക്ക് തലവേദനയായ വിക്കിലീക്‌സ് നാലു ലക്ഷത്തോളം പുതിയ അമേരിക്കന്‍ രഹസ്യരേഖകള്‍ പുറത്തുവിടാന്‍ തയാറെടുക്കുന്നു. ഇതില്‍ ഇറാഖ് യുദ്ധവും പെന്റഗണ്‍ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളുമാണുള്ളതെന്ന് ‘ഡെയ്‌ലി ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനകം വിക്കിലീക്‌സ് പുറത്തുവിട്ട അമേരിക്കന്‍ രഹസ്യരേഖയില്‍ സഖ്യസേനയുടെ അഫ്ഗാന്‍ ആക്രമണത്തിന്റെ അറിയാക്കഥകളാണുണ്ടായിരുന്നത്.
പുതിയ വെളിപ്പെടുത്തലുണ്ടാക്കുന്ന ആഘാതം വിലയിരുത്താനായി അമേരിക്ക 120 പേരടങ്ങുന്ന ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി. ആസ്‌ട്രേലിയന്‍ പൗരനായ ജൂലിയന്‍ അസേന്‍ജ് ആണ് 2007ല്‍ വിക്കിലീക്‌സ് സ്ഥാപിക്കുന്നത്. സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വഴി ഇതിനകം 12 ലക്ഷം രഹസ്യരേഖകളാണ് പുറംലോകത്തെത്തിയത്.
Discussion about this post