അഹമ്മദാബാദ്: മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ബിജെപി നേതാവുമായ കാശിറാം റാണ(79) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. എ.ബി. വാജ്‌പേയിയുടെ മന്ത്രിസഭയില്‍ ടെക്‌സ്‌റ്റൈല്‍ മന്ത്രിയായിരുന്നു.
അടുത്തിടെ കേശുഭായി പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന കാശിറാം റാണ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ അഹമ്മദാബാദില്‍ എത്തിയപ്പോഴാണു നെഞ്ചു വേദനയുണ്ടായത്. ഉടനെതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Discussion about this post